മുതലമടയില്‍ വഴിയാധാരമായി 80 കുടുംബങ്ങള്‍

കൊല്ലങ്കോട്: മുതലമടയിലെ ആദിവാസി കോളനികളില്‍ പ്രാഥമിക സൗകര്യമൊരുക്കുമെന്ന അധികൃതരുടെ ഉറപ്പ് ജലരേഖയായി. എണ്‍പതോളം കുടുബങ്ങളാണ് ഇവിടെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതജീവിതം നയിക്കുന്നത്. ശൗചാലയം മുതല്‍ റോഡ് ഉള്‍പ്പെടെയുള്ള ഇവരുടെ ആവശ്യങ്ങള്‍ക്കു നേരെ അധികൃതര്‍ കണ്ണു തുറക്കുന്നില്ല. ചുള്ളിയാര്‍ ഡാമിനടുത്തുളള മേലേ കുണ്ടിലകുളമ്പ്, താഴെ കുണ്ടിലകുളമ്പ്, വടക്കേ കുണ്ടിലകുളമ്പ് എന്നീ മൂന്ന് ആദിവാസി കോളനികളിലുള്ളവരാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ലാതെ വട്ടം കറങ്ങുന്നത്. 60 വീടുകളിലായി എണ്‍പതിലധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ക്ക് മതിയായ ശൗചാലയങ്ങളോ റോഡ് സൗകര്യമോ ഇല്ല. തകരാത്ത വീടുമില്ല. സ്വകാര്യ വ്യക്തികളുടെ കനിവില്‍ വഴിയുണ്ടാക്കി സഞ്ചരിക്കുന്ന കോളനിനിവാസികള്‍ക്ക് പൊതുവഴിയും ഇതുവരെയായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കോളനിവാസികള്‍ കഴിഞ്ഞ വര്‍ഷം മുതലമട വില്ളേജിലേക്ക് മാര്‍ച്ചും കഴിഞ്ഞമാസം മുതലമട പഞ്ചായത്ത് ഉപരോധവും നത്തിയിരുന്നു. ഇത്രയുമായിട്ടും ബന്ധപ്പെട്ടവര്‍ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. സമരത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കഴിഞ്ഞവര്‍ഷം കോളനിക്കുള്ള പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് അറിയിച്ചെങ്കിലും നടപ്പായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ ഭവന പദ്ധതികള്‍ പകുതിവഴിയിലത്തെിയ വീടുകളാണ് കുണ്ടിലകുളമ്പിലുള്ളത്. വഴിയില്ലാത്തതിനാല്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതിലെ ചെലവാണ് പദ്ധതി പാതിവഴിയിലാകാന്‍ കാരണം. റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക റേഷന്‍കാര്‍ഡ് നല്‍കണമെന്നതും നടപ്പായില്ല. കോളനിയിലെ കുടിവെള്ളത്തിന് ഏക ആശ്രയമായ കിണറില്‍ മഴക്കാലത്തുപോലും വെള്ളമില്ലാത്ത അവസ്ഥയാണ്. മാറിമാറി ഭരിച്ച പഞ്ചായത്ത് ഭരണാധികാരികള്‍ കോളനിയെ അവഗണിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. കക്കൂസ്, കുടിവെള്ളം, വെളിച്ചം, റോഡ് എന്നിവ ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായില്ളെങ്കില്‍ ഓണംകഴിഞ്ഞാല്‍ മൂന്നാംഘട്ട സമരത്തിനിറങ്ങാനാണ് താഴെ കുണ്ടിലക്കുളമ്പ് നിവാസികളുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.