ഗണേശോത്സവം: ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം

ഒറ്റപ്പാലം: ഗണേശോത്സവത്തോടനുബന്ധിച്ചു ഒറ്റപ്പാലത്തു ചൊവ്വാഴ്ച ഉച്ചക്ക് ഒന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പാലക്കാട് നിന്നും വരുന്ന വാഹനങ്ങള്‍ ലക്കിടി മംഗലം, മുരുക്കുംപെറ്റ, വരോട്, കോതകുറുശ്ശി വഴി വാണിയംകുളത്തത്തെി ഷൊര്‍ണൂര്‍ ഭാഗത്തേക്കും ഷൊര്‍ണൂരില്‍ നിന്നുള്ള വാഹനങ്ങള്‍ ഇതേ മാര്‍ഗത്തില്‍ തിരിച്ചും സഞ്ചരിക്കണം. തൃശ്ശൂരില്‍ നിന്നും ഒറ്റപ്പാലത്തേക്കു വരുന്ന ബസുകള്‍ കണ്ണിയംപുറത്തത്തെി തിരിച്ചുപോകണം. മായന്നൂര്‍ വഴി ഒറ്റപ്പാലത്തേക്കുള്ള വാഹനങ്ങള്‍ മായന്നൂര്‍ പാലം പരിസരത്തു ട്രിപ്പ് അവസാനിപ്പിച്ചു തിരികെ പോകേണ്ടതാണ്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നും ഒറ്റപ്പാലത്തേക്കു വരുന്ന വാഹനങ്ങള്‍ ലക്ഷ്മി തിയറ്റര്‍ പരിസരത്ത് ആളെ ഇറക്കി തിരികെ പോകണം. രാത്രി എട്ട്വരെയാണ് നിയന്ത്രണമെന്നു പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.