ഓണം: അതിര്‍ത്തിയില്‍ പാല്‍ പരിശോധന നാളെ മുതല്‍

പാലക്കാട്: ഓണം പ്രമാണിച്ച് ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ അഞ്ച് അതിര്‍ത്തി ചെക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പാലിന്‍െറ ഗുണനിലവാര പരിശോധന തുടങ്ങുന്നു. ക്ഷീരവികസന വകുപ്പാണ് പരിശോധനക്ക് സംവിധാനമൊരുക്കുന്നത്. വാളയാര്‍, മീനാക്ഷിപുരം, കുമളി, ആര്യങ്കാവ്, പാറശ്ശാല എന്നിവിടങ്ങളിലാണ് സെപ്റ്റംബര്‍ 13 വരെ പാല്‍ പരിശോധന നടത്തുന്നത്. ചെക്പോസ്റ്റുകളോട് ചേര്‍ന്ന് സജ്ജമാക്കുന്ന ലാബുകളില്‍ പാല്‍ പരിശോധിച്ച് ഫലം തത്സമയം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ പാല്‍ പരിശോധന കേന്ദ്രം പ്രവര്‍ത്തിക്കും. ഏറ്റവുമധികം പാല്‍ അതിര്‍ത്തി കടന്നത്തെുന്നത് ഉത്രാടം നാളിലായതിനാല്‍ അന്ന് വൈകീട്ടുവരെ പരിശോധനയുണ്ടാവും. ഓണത്തിന് എറ്റവുമധികം പാലും തൈരുമത്തെുന്നത് പാലക്കാട് ജില്ലയിലെ വാളയാര്‍, മീനാക്ഷിപുരം ചെക്പോസ്റ്റുകളിലൂടെയാണ്. പാലില്‍ മായം കണ്ടത്തെിയാല്‍ ഭക്ഷ്യസുരക്ഷ നിയമപ്രകാരം നിയമ നടപടിയെടുക്കേണ്ടത് ഭക്ഷ്യസുരക്ഷ വകുപ്പാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.