മണ്ണാര്‍ക്കാട്ടെ ഓപറേഷന്‍ അനന്ത: എ.എസ്.പി പട്ടയ ഉടമകളുടെ യോഗം തീരുമാനമാവാതെ പിരിഞ്ഞു

മണ്ണാര്‍ക്കാട്: ഓപറേഷന്‍ അനന്തയുടെ തുടര്‍പ്രവൃത്തിയുമായി ബന്ധപ്പെട്ട് എ.എസ്.പി പട്ടയ ഉടമകളുമായുള്ള ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. സബ് കലക്ടര്‍ പി.ബി. നൂഹ് ബാവ ഒറ്റപ്പാലത്ത് വിളിച്ച മണ്ണാര്‍ക്കാട് മേഖലയിലെ 21 എ.എസ്.പി പട്ടയ ഉടമകളുടെ യോഗമാണ് വ്യക്തമായ തീരുമാനത്തിലത്തൊതെ പിരിഞ്ഞത്. കോടതിയില്‍ കേസുള്ളവരും ഇല്ലാത്തവരുമായ മുഴുവന്‍ എ.എസ്.പി പട്ടയ ഉടമകളും യോഗത്തില്‍ പങ്കെടുത്തു. തങ്ങളുടെ അധീനതയിലുള്ള കെട്ടിടങ്ങള്‍ക്ക് കേടുവരാത്ത രീതിയില്‍ നിലവിലെ റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം നല്‍കാമെന്ന് പട്ടയ ഉടമകള്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍, നിയമപ്രകാരമുള്ള നടപടികളില്‍നിന്ന് പിന്നോട്ട് പോവാന്‍ കഴിയില്ളെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. ഇതിനിടെ 21 പട്ടയ ഉടമകളില്‍ കോടതിയെ സമീപിക്കാത്ത ബാക്കിയുള്ള അഞ്ചുപേര്‍ കൂടി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. എ.എസ്.പി പട്ടയമനുസരിച്ചുള്ള സ്ഥലം ഏറ്റെടുക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. നിയമ പ്രശ്നങ്ങളൊഴിവാക്കി സമവായത്തിലൂടെ അനന്തയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യത കണ്ടത്തൊനാണ് കഴിഞ്ഞദിവസം പ്രത്യേക യോഗം ചേര്‍ന്നത്. സമവായം നീണ്ടതോടെ അനന്തയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.