ജനകീയ കമ്മിറ്റികള്‍ക്ക് നല്‍കണമെന്ന്

മുതലമട: കട്ടപ്പുറത്തായ കൊയ്ത്ത് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജനകീയ കമ്മിറ്റികള്‍ വേണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്ത്. മുതലമട, കൊല്ലങ്കോട്, വടവന്നൂര്‍, പല്ലശ്ശന, എലവഞ്ചേരി എന്നീ പഞ്ചായത്തുകളില്‍ ജനകീയാസൂത്രണ പദ്ധതിയിലൂടെയും കൃഷിഭവനുകളിലൂടെയും കര്‍ഷകര്‍ക്കായി വാങ്ങിയ കൊയ്ത്ത് യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ജനകീയ കമ്മിറ്റികള്‍ വേണമെന്നാണ് പാടശേഖരസമിതികള്‍ ആവശ്യപ്പെടുന്നത്. മുതലമടയില്‍ കട്ടപ്പുറത്തായ കൊയ്ത്ത് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത് കഴിഞ്ഞ വര്‍ഷം വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. കൊയ്ത്തുകാലത്ത് തമിഴ്നാടിനെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകാതിരിക്കാനായി പഞ്ചായത്തു തോറും രണ്ട് കൊയ്ത്ത് യന്ത്രമെങ്കിലും പ്രവര്‍ത്തിപ്പിക്കണമെന്നാണ് പാടശേഖരസമിതികളുടെ ആവശ്യം. കൊല്ലങ്കോട് പഞ്ചായത്തില്‍ കര്‍ഷകരുടെ വീടുകളിലാണ് കൊയ്ത്തു യന്ത്രം സൂക്ഷിക്കുന്നത്. ഇതുമൂലം മറ്റ് പ്രദേശത്തെ കര്‍ഷകര്‍ക്ക് ആവശ്യത്തിന് യന്ത്രങ്ങള്‍ ലഭിക്കുന്നില്ല എന്ന ആക്ഷേപമുണ്ട്. ഞാറ് നടീല്‍യന്ത്രങ്ങളും കളവലി യന്ത്രങ്ങളും ബ്ളോക് പഞ്ചായത്തിലൂടെ തൊഴില്‍സേനകള്‍ക്ക് വിതരണം നടത്തീട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇതിനു മാറ്റമുണ്ടാകാന്‍ ഇവയുടെ മേല്‍നോട്ടത്തിന് സ്ഥിരമായൊരു ജനകീയ കമ്മിറ്റി ഉണ്ടാക്കണമെന്നും പഞ്ചായത്തുകളിലെ ഒരു ഡ്രൈവര്‍ക്കെങ്കിലും കൊയ്ത്തു യന്ത്രങ്ങളും മറ്റു കാര്‍ഷിക യന്ത്രങ്ങളും ഓടിക്കാന്‍ പരിശീലനം നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.