ആളിയാറില്‍നിന്ന് വെള്ളമത്തെി തുടങ്ങി; കര്‍ഷകര്‍ക്ക് ആശ്വാസം

പാലക്കാട്: ചിറ്റൂരിലെ നെല്‍കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ആളിയാറില്‍നിന്ന് സെക്കന്‍റില്‍ 300 ഘനയടി എന്ന തോതില്‍ വെള്ളം എത്തിത്തുടങ്ങി. സെപ്റ്റംബര്‍ ആദ്യപാദം ജലവിഭവ വകുപ്പ് 450 ദശലക്ഷം ഘനയടി വെള്ളമാണ് ചോദിച്ചതെങ്കിലും 300 ദശലക്ഷം ഘനയടി നല്‍കാമെന്ന് തമിഴ്നാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് സെക്കന്‍റില്‍ 300 ഘനയടി എന്ന തോതില്‍ (ക്യുസെക്സ്) വെള്ളംവിട്ടു നല്‍കിത്തുടങ്ങിയത്. ഡാമില്‍ 700 ദശലക്ഷം ഘനയടി വെള്ളം മാത്രമേയുള്ളു. മഴ പെയ്താല്‍ മാത്രമേ സെപ്റ്റംബര്‍ രണ്ടാംപാദത്തില്‍ ഇതേ അനുപാതത്തില്‍ വെള്ളം വിട്ടുകിട്ടുകയുള്ളു. ഒക്ടോബറിലാണ് ചിറ്റൂര്‍ പദ്ധതി പ്രദേശത്ത് ഒന്നാംവിള കൊയ്ത്തിന് തയാറാവുന്നത്. കതിര്‍ നിരക്കുന്ന സമയമായതിനാല്‍ പരമാവധി മൂപ്പ് കിട്ടാന്‍ വെള്ളം ആവശ്യമാണ്. കൂടുതല്‍ മഴ കിട്ടിയാല്‍ മാത്രമേ സെപ്റ്റംബറില്‍ കരാര്‍ പ്രകാരമുള്ള മുഴുവന്‍ വെള്ളവും ആളിയാറില്‍നിന്ന് ലഭ്യമാവുകയുള്ളു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.