പെരിങ്ങോട്ടുകുറുശ്ശിയില്‍ സംയോജിത കുടിവെള്ള പദ്ധതി തുടങ്ങി

പെരുങ്ങോട്ടുകുറുശ്ശി: ഗ്രാമപഞ്ചായത്തിലെ മണിമല, പെരുമല സംയോജിത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി-വര്‍ഗ-നിയമ-സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു. ദേശീയ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16.38 കോടി ചെലവില്‍ ജല അതോറിറ്റിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 121 പൊതു ടാപ്പുകളിലൂടെയും 677 ഗാര്‍ഹിക കണക്ഷനുകളിലൂടെയുമാണ് കുടിവെള്ളം വിതരണം ചെയ്യുക. പദ്ധതി പ്രാവര്‍ത്തികമായതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി മുഖ്യാതിഥിയായി. കുഴല്‍മന്ദം ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ. അനിതാനന്ദന്‍, ബ്ളോക് പഞ്ചായത്ത് അംഗം രതീഷ് ബാബു, ഗ്രാമപഞ്ചായത്ത് അംഗം പ്രീജ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.