കല്ലടിക്കോട്: കാലാവസ്ഥ മാറ്റവും പൊതുവിപണിയിലെ മാന്ദ്യവും കേര കര്‍ഷകരെയും ബാധിച്ചുതുടങ്ങി. തേങ്ങ വിലയിടിവും സര്‍ക്കാര്‍ സംഭരണ സംവിധാനങ്ങള്‍ കാര്യക്ഷമമാവാത്തതും ഈ മേഖലയിലെ കര്‍ഷകരുടെ ദുരിതം ഇരട്ടിപ്പിച്ചു. മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ അതത് സ്ഥലങ്ങളിലെ കൃഷിഭവന്‍ മുഖേന സംഭരിക്കുന്ന തേങ്ങ കിലോക്ക് 27 രൂപ വരെ ലഭിച്ചിരുന്നു. സ്വകാര്യ മൊത്ത കച്ചവടക്കാര്‍ കിലോവിന് 17 രൂപ നല്‍കിയാണ് തേങ്ങ വാങ്ങുന്നത്. കൃഷിഭവന്‍ വഴി ശേഖരിച്ച തേങ്ങ പല കൃഷിഭവനുകളിലും കെട്ടിക്കിടക്കുകയാണ്. ഇവ കേര ഫെഡ് വാങ്ങാത്തത് കാരണം കൃഷിഭവന്‍ മുഖേന തേങ്ങ സംഭരിക്കുന്നതും നിര്‍ത്തിവെച്ചു. മൂന്നുമാസം മുമ്പുവരെ കൃഷിഭവന്‍ വഴി തേങ്ങ വിറ്റവര്‍ക്ക് അവയുടെ വില കൂടിശ്ശികയായി ബാക്കി നില്‍ക്കുകയാണ്. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന തേങ്ങ സൂക്ഷിക്കാനും ഗേൗഡൗണുകള്‍ ഇല്ലാത്തതും വിനയായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തേങ്ങ സംഭരണം നിര്‍ത്തിവെച്ച സാഹചര്യം സ്വകാര്യ കച്ചവടക്കാര്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചിക്കുകയാണ്. മഴക്കുറവും അതുവഴി വന്ന ഉല്‍പാദന കുറവും കര്‍ഷകര്‍ക്കും വിനയായി. ഉയര്‍ന്ന സ്ഥലങ്ങളിലെ തെങ്ങുകള്‍ പലതും ഉണങ്ങി തുടങ്ങിയതോടെ അത്തരം തെങ്ങുകള്‍ കര്‍ഷകര്‍ വെട്ടിമാറ്റുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.