കുഞ്ചന്‍ സ്മാരകം വിദ്യാരംഭത്തിനൊരുങ്ങി

ഒറ്റപ്പാലം: ലക്കിടി കിള്ളിക്കുറുശ്ശിമംഗലത്തെ കുഞ്ചന്‍ സ്മാരകം വിദ്യാരംഭത്തിനൊരുങ്ങി. മഹാകവിയുടെ ജന്മഗൃഹമായ കലക്കത്ത് ഭവനത്തില്‍ നടക്കുന്ന ആദ്യാക്ഷരം കുറിക്കലിന് ആവശ്യമായ ക്രമീകരണങ്ങളും ആചാര്യന്മാരെയും ഏര്‍പ്പെടുത്തി. ജില്ലക്കകത്തും പുറത്തുനിന്നുമായി നൂറുക്കണക്കിന്ന് കുരുന്നുകളാണ് ആണ്ടുതോറും ഇവിടെയത്തെി അക്ഷരപുണ്യം നുകര്‍ന്ന് മടങ്ങുന്നത്. ഇ. രാമചന്ദ്രന്‍ ചെയര്‍മാനും ഇ.കെ. ചന്ദ്രന്‍ കുട്ടി സെക്രട്ടറിയുമായി സ്മാരകത്തില്‍ പുതിയ ഭരണസമിതി കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. വിജയദശമി ആഘോഷത്തിനായി 51 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. പദ്മശ്രീ പി.കെ. നാരായണന്‍നമ്പ്യാര്‍, മുന്‍ സ്മാരകം ചെയര്‍മാന്‍ പി. ശിവദാസ്, എന്‍. രാധാകൃഷ്ണന്‍ നായര്‍, പി.കെ.ജി. നമ്പ്യാര്‍, ഡോ. സദനം ഹരികുമാര്‍, കലക്കത്ത് രാധാകൃഷ്ണന്‍, പി. കൃഷ്ണകുമാര്‍, എ. പ്രഭാകരന്‍, ശ്രീപ്രകാശ് ഒറ്റപ്പാലം തുടങ്ങിയര്‍ വിദ്യാരംഭത്തിന് ആചാര്യസ്ഥാനം അലങ്കരിക്കും. കലക്കത്ത് ഭവനത്തിലെ നാട്യശാലയില്‍ വിദ്യാരംഭ ദിനത്തില്‍ രാവിലെ ഏഴുമണിയോടെ എഴുത്തിനിരുത്തലിന് തുടക്കമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.