ആവേശം നിറച്ച് വര്‍ഷ മുരളീധരന് നാടിന്‍െറ വരവേല്‍പ്

പട്ടാമ്പി: ആന്ധ്രയിലെ വാറങ്കലില്‍ നടന്ന ദക്ഷിണ മേഖലാ ദേശീയ ഓപണ്‍ അത്ലറ്റിക് മീറ്റില്‍ 14 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ സ്വര്‍ണം നേടിയ കൊപ്പം ജി.വി.എച്ച്.എസ്.എസിലെ എട്ടാംതരം വിദ്യാര്‍ഥിനി വര്‍ഷ മുരളീധരന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആവേശകരമായ സ്വീകരണം. എം.ബി. രാജേഷ് എം.പി, മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. നാരായണദാസ്, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. സുമിത, വൈസ് പ്രസിഡന്‍റ് കെ.സി. ഗോപാലകൃഷ്ണന്‍, സ്ഥിരംസമിതി അധ്യക്ഷ വനജ കൃഷ്ണകുമാര്‍, ഇബ്രാഹിം കുട്ടി, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടര്‍ന്ന് കൊപ്പത്തത്തെിയ വര്‍ഷയെ ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്ന് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയായി സ്കൂളിലേക്കാനയിച്ചു. സ്കൂളില്‍ നടന്ന അനുമോദനയോഗത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കമ്മുക്കുട്ടി എടത്തോള്‍, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. സുമിത, വൈസ് പ്രസിഡന്‍റ് കെ.സി. ഗോപാലകൃഷ്ണന്‍, ടി.പി. നാരായണന്‍, രാജരാജന്‍, മുന്‍ പ്രധാനാധ്യാപകന്‍ നാസര്‍, കൃഷ്ണദാസ്, പി.ടി.എ പ്രസിഡന്‍റ് എന്‍.പി. ഷാഹുല്‍ ഹമീദ്, പ്രിന്‍സിപ്പല്‍ എം.വി. കിഷോര്‍, പ്രധാനാധ്യാപിക പാത്തുമ്മക്കുട്ടി, ഉണ്ണികൃഷ്ണന്‍, അബ്ബാസ്, എ.ടി. ശശി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.