മണ്ണാര്‍ക്കാട്: വിദ്യാര്‍ഥിനിയുടെ ആകസ്മിക മരണം വിശ്വസിക്കാനാവാതെ കുടുംബാംഗങ്ങളും അധ്യാപകരും സഹപാഠികളും. കരിമ്പുഴ കുലിക്കിലിയാട് കുന്നത്തുപീടിക കയറ്റുപാടത്ത് വീട്ടില്‍ സുരേഷ്-രാജരാജേശ്വരി ദമ്പതികളുടെ മൂത്തമകള്‍ എട്ട് വയസ്സുകാരി തേജശ്രീ ചൊവ്വാഴ്ച ഉച്ചയോടെ പിതാവിനൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുന്നതിനിടെയാണ് ബസിടിച്ച് മരിച്ചത്. പനി ബാധിച്ചതുമൂലം പിതാവിനോടൊപ്പം സ്കൂട്ടറില്‍ മണ്ണാര്‍ക്കാട്ടത്തെി ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സ്വകാര്യ ബസ് തേജശ്രീയുടെ ജീവന്‍ കവര്‍ന്നത്. കോട്ടപ്പുറം ദര്‍ശന ഇംഗ്ളീഷ് മീഡിയം സ്കൂളിലെ രണ്ടാം തരം വിദ്യാര്‍ഥിനിയാണ്. പഠനത്തിലും പഠനേതര വിഷയങ്ങളിലും ഏറെ മികവ് പുലര്‍ത്തിയിരുന്ന തേജശ്രീ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും പ്രിയങ്കരിയായിരുന്നു. വിദേശത്തുനിന്ന് അവധിക്ക് നാട്ടിലത്തെിയ പിതാവ് ഒക്ടോബര്‍ 19ന് മടങ്ങി പോവാനിരിക്കെയാണ് മൂത്ത പുത്രിയെ മരണം തട്ടിയെടുത്തത്. മൃതദേഹം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. നാട്ടുകല്‍ പൊലീസ് കേസെടുത്തു. തേജശ്രീയുടെ ആകസ്മിക നിര്യാണത്തില്‍ അനുശോചിച്ച് കോട്ടപ്പുറം ദര്‍ശന ഇംഗ്ളീഷ് മീഡിയം സ്കൂളിന് ബുധനാഴ്ച അവധി നല്‍കി. മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ കുമരംപുത്തൂര്‍ ചുങ്കം ജങ്ഷനില്‍ നിര്‍ത്തി പിറകെയുള്ള ബസ് വരുന്നതോടെ സമയം ക്രമീകരിക്കാന്‍ നടത്തുന്ന മരണപ്പാച്ചിലാണ് അപകടങ്ങള്‍ വരുത്തുന്നത്. ജങ്ഷനില്‍ ട്രാഫിക് പൊലീസിനെ നിയമിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.