പട്ടാമ്പി: തിരുമിറ്റക്കോട് പഞ്ചായത്തിലെ ചെരിപ്പൂരില്‍ മനോരോഗിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളെ സി.പി.എം സംരക്ഷിക്കുന്നതായി യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൂട്ടു പ്രതികളിലേക്ക് അന്വേഷണം നീളാത്തതും ചാലിശ്ശേരി എസ്.ഐ യെ സ്ഥലം മാറ്റിയതും ഇതിന്‍െറ തെളിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുഖ്യപ്രതി രജീഷ് എന്ന കുട്ടനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രജീഷടക്കം 11 പേര്‍ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയിട്ടും പ്രതികള്‍ ആരൊക്കെയെന്ന് വ്യക്തമാക്കിയിട്ടും അന്വേഷണത്തില്‍ പൊലീസ് അലംഭാവം കാട്ടുകയാണ്. മുഖ്യപ്രതി രജീഷ് പിടിയിലായതോടെ കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ചാലിശ്ശേരി എസ്.ഐയെ സ്ഥലം മാറ്റിയത്. സി.പി.എം സമ്മര്‍ദം തിരസ്കരിച്ച് മുഖ്യ പ്രതി രജീഷിനെ പിടികൂടുകയും മറ്റു പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തതോടെയായിരുന്നു സ്ഥലം മാറ്റം. ജില്ലാ പഞ്ചായത്ത് അംഗമായ ഒരു ഡി.വൈ.എഫ്.ഐ നേതാവ് എസ്.ഐയെ സ്ഥലം മാറ്റിയതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പ്രതികളെ പിടികൂടുന്നതില്‍ അലസത കാട്ടിയാല്‍ എസ്.പി ഓഫിസ് മാര്‍ച്ചുള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ പി.എം. രാജേഷ്, കണ്‍വീനര്‍ പി.എ. കാസിം, ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പി.എ. വാഹിദ്, മുസ്ലിംയൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ബി.എസ്. മുസ്തഫ തങ്ങള്‍, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ.വൈ. കുമാരി, വൈസ് പ്രസിഡന്‍റ് വി.പി. ഫാത്തിമ, ബ്ളോക് പഞ്ചായത്തംഗം പി.പി. ശശിധരന്‍, പഞ്ചായത്തംഗം കെ. ഗോപകുമാര്‍, സി.കെ. ശോഭന, പി. മുസ്തഫ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.