കുഴല്‍മന്ദം: കര്‍ഷക തൊഴിലാളികളുടെ അധിവര്‍ഷ ആനുകൂല്യം കൊടുത്തുതീര്‍ക്കണമെന്ന് കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ക്ഷേമനിധി വിഹിതം അടച്ച് ആനുകൂല്യത്തിന് കൊടുത്തവരുടെ അപേക്ഷകള്‍ ഇപ്പോഴും ഓഫിസുകളില്‍ കെട്ടിക്കിടക്കുകയാണ്. തൊഴിലാളികളുടെ ചികിത്സാ ധനസഹായം വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളന ഭാഗമായി ‘നെല്‍കൃഷി വീണ്ടെടുപ്പും, പ്രശ്നങ്ങളും’ വിഷയത്തില്‍ നടന്ന സെമിനാര്‍ കേരള ഹോള്‍ട്ടികള്‍ചറല്‍ സര്‍വകലാശാല പ്രഫ. ഡോ. ജിജു പി. അലക്സ് ഉദ്ഘാടനം ചെയ്തു. ടി.എന്‍. കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, പി.കെ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളത്തിന്‍െറ രണ്ടാം ദിവസമായ ഞായറാഴ്ച മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിജയലക്ഷ്മി, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം. ഹംസ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. പ്രേംകുമാര്‍, ടി. ചാത്തു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയായി ആര്‍. ചിന്നക്കുട്ടനെയും പ്രസിഡന്‍റായി ടി.എന്‍. കണ്ടമുത്തനെയും ട്രഷററായി പി. മമ്മിക്കുട്ടിയെയും സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.