കുഴല്‍മന്ദം: ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുമെന്നു പ്രഖ്യാപിച്ച ഒന്നാം വിള നെല്ലു സംഭരണം രണ്ടാം ദിനവും നടന്നില്ല. ജില്ലയിലെ സ്വകാര്യമില്ലുകള്‍ വിട്ടുനിന്നതാണ് സംഭരണം അവതാളത്തിലാക്കിയത്. അയല്‍ജില്ലയിലെ സ്വകാര്യമില്ലും പാഡികോയുമാണ് ഇപ്പോള്‍ നെല്ല് സംഭരിക്കുന്നത്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 39,750 കര്‍ഷകരുടെ 25,000 ഹെക്ടര്‍ കൃഷിയിടങ്ങളിലെ നെല്ലാണ് സംഭരിക്കേണ്ടത്. ജില്ലയിലെ 11 മില്ലുകളാണ് സംഭരണം നടത്താറുള്ളത്. എന്നാല്‍, ഇത്തവണ ഈ മില്ലുകള്‍ വിട്ടുനിന്നതോടെയാണ് സംഭരണം അവതാളത്തിലായത്. മില്ലുകള്‍ക്ക് ലഭിക്കേണ്ട കൈകാര്യ ചെലവിന്‍െറ കുടിശ്ശികയിലുള്ള തര്‍ക്കത്തില്‍ തട്ടിയാണ് ഇവര്‍ വിട്ടുനില്‍ക്കുന്നത്. പകരം സംവിധാനം കാണുന്നതില്‍ സപൈ്ളകോക്ക് വീഴ്ച പറ്റിയതോടെ സംഭരണം താളംതെറ്റി. ഇതേ മില്ലുകള്‍ക്ക് പൊതുമാര്‍ക്കറ്റില്‍ നെല്ല് നല്‍കേണ്ട ഗതിക്കേടിലാണ് കര്‍ഷകര്‍. 21.50 രൂപയാണ് സര്‍ക്കാറിന്‍െറ താങ്ങുവില. എന്നാല്‍, സ്വകാര്യമില്ലുകള്‍ക്ക് കൊടുത്താല്‍ ലഭിക്കുന്നത് കിലോക്ക് ശരാശരി 16 രൂപയാണ്. ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് ഏക്കറിന് 8250 രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. അതേസമയം, ദേശീയ കര്‍ഷക സംരക്ഷണ സമിതി, പാലക്കാടന്‍ കര്‍ഷക മുന്നേറ്റം എന്നീ സംഘടകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഞായറാഴ്ച കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന് നിവേദനം നല്‍കി. ഒരാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അതേസമയം, രണ്ടാം വിളയ്ക്ക് ഒരുക്കം നടത്തേണ്ട സമയമാണിപ്പോള്‍. ജില്ലയിലെ രണ്ടാം വിളയില്‍ ഭൂരിഭാഗവും മലമ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ്. കാലവര്‍ഷം സജീവമല്ലാത്തതിനാല്‍ ഡാമില്‍നിന്ന് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഒരുമാസം മാത്രമേ വെള്ളം വിട്ടുനല്‍കാന്‍ കഴിയൂ. മഴ കനിഞ്ഞില്ളെങ്കില്‍ രണ്ടാം വിള പൂര്‍ണമായും ഉണങ്ങും, ഇതോടെ കൃഷി നഷ്ടത്തിലാകും. ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞതോടെ രണ്ടാം വിളക്കായി പാടങ്ങള്‍ നിലം പാകപ്പെടുത്തി ഞാറ്റടിക്ക് വിത്ത് ഒരുക്കേണ്ട സമയമാണിപ്പോള്‍. എന്നാല്‍, ഡാമില്‍ ജലമില്ലാത്തതും മഴ പെയ്യാത്തതും കര്‍ഷകരെ ആശങ്കയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.