അലനല്ലൂര്‍: പഠനത്തില്‍ പിന്നാക്കാവസ്ഥ നേരിടുന്ന കുട്ടികളെ പൊതുധാരയിലത്തെിക്കാന്‍ സമൂഹ പങ്കാളിത്തത്തോടെ എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂള്‍ നടപ്പാക്കുന്ന പഠനവീട് പദ്ധതിക്ക് തുടക്കമായി. ക്ളാസ് മുറികളിലെ നിരക്ഷരത ഇല്ലായ്മ ചെയ്യാനാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക പരീക്ഷ നടത്തി പിന്നാക്കക്കാരായ കുട്ടികളെ കണ്ടത്തെി. കഴിഞ്ഞ മൂന്ന് മാസം സ്കൂളില്‍ പ്രത്യേകം സമയം കണ്ടത്തെി അധ്യാപകരുടെ നേതൃത്വത്തില്‍ പരിഹാര പ്രവര്‍ത്തനങ്ങള്‍ നടത്തി. പഠനത്തിനനുയോജ്യമായ സാഹചര്യങ്ങളില്ലാത്ത കുട്ടികള്‍ക്കായാണ് വീടുകളുടെ അടുത്ത് പ്രത്യേക കേന്ദ്രങ്ങളില്‍ വൈകുന്നേരങ്ങളില്‍ പഠനം നടത്താനുള്ള പഠനവീടുകള്‍ ആരംഭിച്ചത്. സന്നദ്ധസേവകരും പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും ക്ളബുകളും പി.ടി.എയുമാണ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം ചേരിപ്പറമ്പ്, യതീംഖാന, വെള്ളാരംകോളനി, തടിയംപറമ്പ്-പാറ, പൂക്കാടഞ്ചേരി മേഖലകളിലാണ് പഠനവീടുകള്‍ നടക്കുക. കഴിഞ്ഞ വര്‍ഷത്തില്‍ രണ്ട് കേന്ദ്രങ്ങളില്‍ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു.ഈവര്‍ഷം അലനല്ലൂര്‍ ഗ്രാമപഞ്ചായത്തും പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ആരംഭിച്ച ചേരിപ്പറമ്പിലെ പഠനവീട് പദ്ധതി സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗം പാറോക്കോട്ട് മമ്മിഹാജി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.കെ. യാക്കൂബ് അധ്യക്ഷത വഹിച്ചു. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി. മുഹമ്മദ് റഫീഖ്, പ്രധാനാധ്യാപകന്‍ കെ.പി. ഉമ്മര്‍, റിട്ട. അധ്യാപകരായ ടി.പി. ഉമ്മര്‍, പി.കെ. ഉമ്മര്‍, വി.ഡി. സുരേഷ്, ലൗലിന്‍ ജേക്കബ്, ടി.കെ. മുഹമ്മദ്, കണ്‍വീനര്‍ കെ. രാംകുമാര്‍, ഹംസ പുളിക്കല്‍, ടി.പി. സഷീര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.