ചെര്‍പ്പുളശ്ശേരി: വടക്കന്‍ കേരളത്തിലെ പ്രസിദ്ധ സംഗീതോത്സവമായ ചെര്‍പ്പുളശ്ശേരി നവരാത്രി സംഗീതോത്സവത്തിന് തുടക്കം. പി.കെ. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ശ്രിലജ വാഴക്കുന്നത്ത് അധ്യക്ഷത വഹിച്ചു. കൗണ്‍സിലറും പ്രശസ്ത ഗായികയുമായ രാധിക രാജേന്ദ്രന്‍െറ പ്രാര്‍ഥനയോടെയാണ് സംഗീതോത്സവത്തിന് തുടക്കമായത്. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, രാഗരത്നം മണ്ണൂര്‍ രാജകുമാരനുണ്ണി, മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാകമ്മിറ്റി അംഗം വി.കെ.പി. വിജയനുണ്ണി എന്നിവര്‍ മുഖ്യാതിഥികളായി. കെ.ബി. രാജ് ആനന്ദ്, പി. ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞ ഡോ. നാഗവള്ളി നാഗരാജിന്‍െറ സംഗീത കച്ചേരി അരങ്ങേറി. വയലിനില്‍ വെങ്കിടേഷ് ജ്യോത്സ്യരും മൃദംഗത്തില്‍ രേണുക പ്രസാദും ഗഞ്ചിറയില്‍ എം.എസ്.എന്‍. സ്വാമിയും അനുഗമിച്ചു. മൂന്നിന് വൈകീട്ട് 4.30ന് പ്രഥമ കച്ചേരി ശ്രീലക്ഷ്മി സുരേഷും ഏഴിന് പ്രധാന കച്ചേരി കുന്നക്കുടി ബാലമുരളിയും അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.