മലമ്പുഴ മണ്ഡലത്തില്‍ ഒരുകോടിയുടെ വികസന പദ്ധതികള്‍ സമര്‍പ്പിച്ചു

പാലക്കാട്: ഈ സാമ്പത്തിക വര്‍ഷം മലമ്പുഴ നിയോജക മണ്ഡലത്തില്‍ എം.എല്‍.എയുടെ പ്രത്യേക പ്രാദേശിക വികസന വികസനഫണ്ട് (എം.എല്‍.എ എസ്.ഡി.എഫ് ഫണ്ട്) ഉപയോഗിച്ച് നടപ്പാക്കേണ്ട പദ്ധതികള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കരണ കമീഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ വി.എസ്. അച്യുതാനന്ദന്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. എം.എല്‍.എയുടെ പ്രത്യേക പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മലമ്പുഴ മണ്ഡലത്തില്‍ ഒരുകോടിയുടെ വികസന പദ്ധതികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. മുണ്ടൂര്‍ പഞ്ചായത്തില്‍ 20 ലക്ഷം രൂപ ചെലവില്‍ കെ.സി. ബാലകൃഷ്ണന്‍ പാലിയേറ്റിവ് കെയറിന് ആംബുലന്‍സ്, ഹോം കെയര്‍ വെഹിക്ക്ള്‍, അകത്തത്തേറ ഉമ്മിനിയില്‍ 10 ലക്ഷം അങ്കണവാടി കെട്ടിടം, മലമ്പുഴയില്‍ 10 ലക്ഷം രൂപ ചെലവില്‍ അകമലവാരം കുടിവെള്ള പദ്ധതി, എലപ്പുള്ളി നൊമ്പിക്കോട് ഒകരം പള്ളത്ത് 10 ലക്ഷം രൂപ ചെലവില്‍ സ്കൂള്‍ റോഡ് കോണ്‍ക്രീറ്റിങ്, അഞ്ചുലക്ഷം ചെലവില്‍ എലപ്പുള്ളി തേനാരി ശ്രീരാമകൃഷ്ണ ക്ഷേത്രം കുളിക്കടവ് റോഡ് കോണ്‍ക്രീറ്റിങ്, 15 ലക്ഷം ചെലവില്‍ പുതുശ്ശേരിയില്‍ ഇ.കെ. നായനാര്‍ സാന്ത്വന ചികിത്സാ കേന്ദ്രത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ്, 10 ലക്ഷം ചെലവില്‍ പുതുശ്ശേരിയില്‍ വാളയാര്‍ ലക്ഷം വീട് കുടിവെള്ള പദ്ധതി, 10 ലക്ഷം ചെലവില്‍ കൊടുമ്പ് കങ്കാട്ട് പറമ്പ് റോഡ് നിര്‍മാണം. 10 ലക്ഷം ചെലവില്‍ മരുതറോഡ് എ.കെ.ജി നഗര്‍ കാഞ്ഞിക്കുളം മന്ദംപള്ളം റോഡ് നവീകരണം എന്നീ പദ്ധതികള്‍ കാലതാമസം കൂടാതെ നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ അദ്ദേഹം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.