പത്തിരിപ്പാല (പാലക്കാട്): പ്രസവ സംബന്ധമായി ആശുപത്രിയില്‍ പോകേണ്ടവര്‍ക്ക് കൃഷ്ണദാസിന്‍െറ ‘ജിത്തുമോന്‍’ എന്ന ഓട്ടോ സൗജന്യ യാത്ര ഒരുക്കും. ഇതിനായി ആര് ഫോണില്‍ വിളിച്ചാലും അവരുടെ വീടിന് മുന്നില്‍ പാഞ്ഞത്തെും. തികച്ചും സൗജന്യമായാണ് യാത്ര. നിര്‍ധന കുടുംബത്തിലെ ഓട്ടോ ഡ്രൈവറാണ് പൊട്ടുപാറ സ്വദേശി കൃഷ്ണദാസ്. ഇതിനുപുറമെ തന്‍െറ രണ്ടുദിവസത്തെ വരുമാനം നിര്‍ധനരെ സഹായിക്കുന്ന മണ്ണൂരിലെ നന്മ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ ഓട്ടം പാവങ്ങളെ സഹായിക്കാനാണെന്നും പ്രസവ ചികിത്സായാത്ര പൂര്‍ണമായും സൗജന്യമാണെന്നും എഴുതിയ ബാനറുമായാണ് ഓട്ടോ സര്‍വിസിന് ശനിയാഴ്ച രാവിലെ തുടക്കമിട്ടത്. ട്രസ്റ്റ് ഭാരവാഹികള്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്രസവ സേവനത്തിന് ഓട്ടം ആവശ്യമുള്ളവര്‍ക്ക് കൃഷ്ണദാസിന്‍െറ 9446637548 നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.