കരയിടിച്ചിലും കാട് കയറലും; തുപ്പനാട് പുഴ മെലിയുന്നു

കല്ലടിക്കോട്: ഭാരതപ്പുഴയുടെ പ്രധാന പോഷകനദികളിലൊന്നായ തുപ്പനാട് പുഴയും നാശത്തിന്‍െറ വക്കില്‍. നാള്‍ക്കുനാള്‍ പുഴയിലെ കരയിടിച്ചിലും പുഴക്കകത്തെ കാട് വ്യാപനവും നദിയുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാക്കി. കരിമ്പ, കാരാകുര്‍ശ്ശി, കടമ്പഴിപ്പുറം എന്നീ ഗ്രാമപഞ്ചായത്തുകളിലെ നിരവധി ജനങ്ങളുടെ ജീവജലവും കാര്‍ഷിക മേഖലയിലെ ജലസേചനത്തിന് സഹായകവുമായ പുഴ സംരക്ഷിക്കാന്‍ വ്യക്തമായ പദ്ധതികളും വിദഗ്ധ പഠനങ്ങളുമില്ലാത്തത് കാരണം പുഴയുടെ നാശത്തിന് തടയിടാനാവശ്യമായ മുന്‍ കരുതലെടുക്കാനുമാവുന്നില്ല. ഇരുകരകളിലെയും മണ്ണിടിച്ചില്‍ രൂക്ഷമായ സാഹചര്യത്തില്‍ പ്രകൃതിദത്തമായ സംരക്ഷണരീതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന ആവശ്യം ശക്തമായി. വേനല്‍ക്കാലങ്ങളില്‍ പുഴയില്‍ ജലസാന്നിധ്യം ഉറപ്പാക്കുന്നതിനാവശ്യമായ തടയണകള്‍ നിര്‍മിക്കുകയും കരിമ്പ ശുദ്ധജല പദ്ധതിയുടെ പമ്പിങ് സ്റ്റേഷന്‍ പരിസരത്ത് പരസ്യ മലമൂത്ര വിസര്‍ജനം നിരോധിക്കുകയും ചെയ്യണമെന്ന് ആവശ്യമുയര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.