കരുളായി: കാട്ടാന വരുന്നതുകണ്ട് ഭയന്നോടിയ ആദിവാസി യുവാവിന് ഗുരുതര പരിക്കേറ്റു. കരുളായി വനത്തിലെ മണ്ണള കോളനിയിലെ ചോലനായ്ക്ക യുവാവായ ചെറിയകുങ്കനാണ് (30) പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഓടുന്നതിനിടെ താഴെ വീണ് കുങ്കന്‍െറ വലതുകാലിന്‍െറ എല്ലു പൊട്ടി. കാട്ടില്‍നിന്ന് വനവിഭവങ്ങള്‍ ശേഖരിച്ച് അളയിലേക്ക് മടങ്ങവെ ചെറിയകുങ്കനും സംഘവും ഒറ്റയാനെയെ കണ്ട് ഓടുകയായിരുന്നു. ആന പിന്നിലത്തെിയപ്പോള്‍ ഓടുന്നതിനിടയില്‍ ഇയാള്‍ പാറയില്‍ തട്ടി തെറിച്ചു നിലത്തുവീണു. ആന പോയ ശേഷം കൂടെയുള്ളവര്‍ കുങ്കനെ മുളങ്കമ്പുകള്‍കൊണ്ട് മഞ്ചലുണ്ടാക്കി കിടത്തിയാണ് മണ്ണളയിലത്തെിച്ചത്. ശനിയാഴ്ച രാവിലെ വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഡി. ഹരിലാലിന്‍െറയും അബ്ദുല്‍ ഗഫൂറിന്‍െറയും നേതൃത്വത്തിലുള്ള സംഘം കോളനിയിലത്തെി. വനം വകുപ്പിന്‍െറ വാഹനത്തില്‍ കുങ്കനെ നെടുങ്കയത്തത്തെിച്ച് മൂന്നു മണിയോടെ ആംബുലന്‍സില്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.