തച്ചമ്പാറ: റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തിന്‍െറ ഭാഗമായുള്ള സാമൂഹിക ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളകള്‍ ചൊവ്വാഴ്ച നടക്കും. തച്ചമ്പാറ ദേശബന്ധു എച്ച്.എസ്.എസ്, സെന്‍റ് ഡൊമനിക് എല്‍.പി.എസ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. സാമൂഹിക ശാസ്ത്ര, ഗണിത ശാസ്ത്രത്തിലെ എല്ലാ മത്സരങ്ങളും ഐ.ടി യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് ഡിജിറ്റല്‍ പെയിന്‍റിങ്, മലയാളം ടൈപ്പിങ്, ഐ.ടി പ്രോജക്ട് എന്നിവയും നടക്കും. ചൊവ്വാഴ്ച രാവിലെ 8.30ന് ഡി.ഡി.ഇ കെ. ശ്രീനിവാസ പതാക ഉയര്‍ത്തും. മേളയുടെ ഉദ്ഘാടനം രാവിലെ ഒമ്പതിന് തച്ചമ്പാറ ദേശബന്ധു എച്ച്.എസ്.എസില്‍ കെ.വി. വിജയദാസ് എം.എല്‍.എ നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷത വഹിക്കും. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് പ്രവൃത്തി പരിചയമേള തുടങ്ങുക. ഐ.ടി മള്‍ട്ടി മീഡിയ പ്രസന്‍േറഷന്‍, വെബ്പേജ് എച്ച്.എസ്, എച്ച്.എസ്.എസ് എന്നിവ നടക്കും. എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ ഗണിത ശാസ്ത്ര പ്രശ്നോത്തരി പാലക്കാട് ബി.ഇ.എം സ്കൂളില്‍ നടക്കും. ഐ.ടി ക്വിസ് മത്സരം തിങ്കളാഴ്ച പൂര്‍ത്തിയായി. മൂന്ന് വിഭാഗങ്ങളിലായി നൂറിലേറെ മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു. സൈ്ളഡ് വഴി പ്രദര്‍ശിപ്പിച്ച ചോദ്യങ്ങള്‍ക്ക് മത്സരാര്‍ഥികള്‍ ഷീറ്റില്‍ തത്സമയം ഉത്തരം രേഖപ്പെടുത്തുന്ന രീതിയാണ് അവലംബിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.