പാലക്കാട്: ജലക്ഷാമം മുന്‍നിര്‍ത്തി രണ്ടാംവിള ഇറക്കുന്നതിനെതിരെ കൃഷിക്കാരെ ബോധവത്കരിക്കാന്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. കഴിയുന്നതും രണ്ടാംവിള ഇറക്കേണ്ടെന്ന സമീപനമായിരുന്നു യോഗത്തിലുണ്ടായിരുന്നത്. ജലസ്രോതസ്സുകളിലെ നിരപ്പ് നിരന്തരം നിരീക്ഷിക്കാനും ജലസേചനാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനുകള്‍ കുടിശ്ശിക അടക്കാത്തതിന്‍െറ പേരില്‍ വിച്ഛേദിക്കേണ്ടതില്ളെന്നും യോഗം തീരുമാനിച്ചു. രണ്ടാംവിളയുമായി ബന്ധപ്പെട്ട ക്രമീകരണം കൃഷിവകുപ്പാണ് നടത്തുക. വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്‍െറ ഭാഗമായി എല്ലാ വീടുകളിലും മഴക്കുഴികള്‍ നിര്‍മിച്ച് മഴവെള്ളം സംഭരിക്കാനുള്ള സംവിധാനമൊരുക്കണമെന്ന് യോഗത്തില്‍ സംബന്ധിച്ച പട്ടികജാതി-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരികമന്ത്രി എ.കെ. ബാലന്‍ അഭ്യര്‍ഥിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരള്‍ച്ച, സൂര്യാതപം എന്നിവയെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ പരിസ്ഥിതി, സയന്‍സ് അധ്യാപകരെ ചുമതലപ്പെടുത്താന്‍ അദ്ദേഹം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കേരള വാട്ടര്‍ അതോറിറ്റി പാലക്കാട് ഡിവിഷന് കീഴില്‍ 21ഉം ഷൊര്‍ണൂര്‍ പരിധിയില്‍ രണ്ടും ചെറുകിട കുടിവെള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കുടിവെള്ള പദ്ധതികള്‍ക്ക് വൈദ്യുതി കണക്ഷന്‍ ഉടന്‍ ലഭ്യമാക്കണമെന്നും കുടിശ്ശികയുള്ള കര്‍ഷകരുടെ കണ്ഷനുകള്‍ വിച്ഛേദിക്കുന്നത് തല്‍ക്കാലം നിര്‍ത്തി വെക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഭൂജലവകുപ്പ് ചിറ്റൂര്‍-തൃത്താല മേഖലകളിലായി 10 പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക്് സഹകരണ ബാങ്കുകളില്‍ നിന്ന് മുന്‍കൂര്‍ വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാറില്‍ നിന്ന് അനുവാദം തേടണമെന്ന് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. രണ്ടാംവിളക്ക് ആവശ്യമായ വിത്തുകള്‍ സംബന്ധിച്ച കണക്കെടുപ്പ് ഉടന്‍ നടത്താന്‍ യോഗം തീരുമാനിച്ചു. കര്‍ഷകര്‍ക്ക് കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യം ലഭ്യമാക്കുന്നതിന് കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച റിപ്പോര്‍ട്ട് അയക്കും. രണ്ട് ലക്ഷത്തിന് താഴെ എസ്റ്റിമേറ്റ് തുകയുളള പദ്ധതികളുടെ പ്രോജക്റ്റ് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ജില്ലാ കലക്ടര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും നല്‍കും. നവംബര്‍ 19ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. കുടിവെള്ള പദ്ധതികള്‍ക്കായി റോഡ് വെട്ടാന്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് അനുമതി നല്‍കും.10 ലക്ഷം വരെയുള്ള പദ്ധതികള്‍ക്ക് ജില്ല കലക്ടര്‍ക്ക് അനുമതി നല്‍കാനുള്ള അനുവാദത്തിന് സര്‍ക്കാറിനോട് ആവശ്യപ്പെടും. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, ജില്ല കലക്ടര്‍ പി. മേരിക്കുട്ടി, സബ് കലക്ടര്‍ പി.ബി. നൂഹ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.