നെട്ടോട്ടത്തില്‍ ജനം; ബാങ്കുകളില്‍ വന്‍തിരക്ക്

മങ്കട: നോട്ട് മാറ്റികിട്ടുന്നതിനുള്ള നെട്ടോട്ടത്തില്‍ ദുരിതം സഹിച്ച് ജനം. അവധി ദിനമായതിനാല്‍ സര്‍ക്കാര്‍ ജോലിക്കാരടക്കമുള്ള വന്‍ ജനകൂട്ടമാണ് ശനിയാഴ്ച ബാങ്കുകളിലത്തെിയത്. മങ്കട എസ്.ബി.ടിയില്‍ രാവിലെ മുതല്‍ തിരക്കനുഭവപ്പെട്ടു. ബാങ്ക് തുറക്കുന്നതിനുമുമ്പുതന്നെ വരിയില്‍ സ്ഥാനം പിടിച്ചിട്ടും പലര്‍ക്കും ഏറെനേരം കാത്തുനില്‍ക്കേണ്ടിവന്നു. അതേ സമയം, ചെക്കുമായി വന്ന പലര്‍ക്കും ചെക്ക് നല്‍കിയ ആള്‍കൂടി വരണമെന്ന നിബന്ധനയില്‍ മടങ്ങിപോകേണ്ടി വന്നതായും പരാതിയുണ്ട്. ഭാര്യമാരുടെ പേരിലുള്ള അക്കൗണ്ടില്‍നിന്ന് പണമെടുക്കാനായി വന്നവര്‍ക്കാണ് തിരിച്ചുപോകേണ്ടിവന്നത്. എന്നാല്‍, ആശുപത്രിയിലുള്ള ഭാര്യയെ കൊണ്ടുവരാനാകില്ളെന്ന് പറഞ്ഞിട്ടും ചെക്കില്‍ പണം നല്‍കിയില്ളെന്നാണ് പരാതി. പോസ്റ്റോഫിസിലും നീണ്ട വരിയുണ്ടായിരുന്നു. മങ്കട കൂട്ടില്‍ റോഡിലെ ഫെഡറല്‍ ബാങ്ക് തുറക്കന്നതിനുമുമ്പു വരി രൂപപ്പെട്ടിരുന്നു. ബാങ്ക് തുറന്നതോടെ ജീവനക്കാര്‍ ടോക്കണ്‍ നല്‍കി തിരക്ക് നിയന്ത്രിച്ചു. എന്നാല്‍, 150 പേര്‍ക്ക് മാത്രമേ ടോക്കണ്‍ നല്‍കിയുള്ളൂ. എത്തിയ പണം തീര്‍ന്നുപോകുന്നതിനാല്‍ പലര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു. എന്നാല്‍, പോസ്റ്റോഫിസിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമല്ളെന്നും പരാതിയുണ്ട്. പോസ്റ്റാഫിസില്‍നിന്നും എസ്.ബി.ടി.യില്‍നിന്നും 4,000 രൂപവീതവും ഫെഡറല്‍ ബാങ്കില്‍ നിന്ന് 3000 രൂപയുമാണ് മാറ്റി നല്‍കിയത്. ചെക്കിന്മേല്‍ എസ്.ബി.ടി 10,000 രൂപ നല്‍കി. എന്നാല്‍, അധികവും രണ്ടായിരത്തിന്‍െറ നോട്ടുകളായതുകൊണ്ട് ചില്ലറ മാറ്റി കിട്ടാത്ത പ്രശ് നവും ചെറുതല്ല. എന്നാല്‍, ചില പെട്രോള്‍ പമ്പുകളില്‍ നോട്ട് സ്വികരിക്കുകയും ബാക്കി നല്‍കുകയും ചെയ്യുന്നത് ജനങ്ങള്‍ക്ക് ആശ്വാസമായി. അതേസമയം, കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം വളരെ കുറഞ്ഞതായും ഇത് ബിസിനസില്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും വ്യാപാരികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.