പട്ടാമ്പി: മാധവ വാദ്യവിദ്യാലയത്തിന്‍െറ അവധിക്കാല വാദ്യോപാസന കൊട്ടിക്കലാശം മുളയങ്കാവിന് വേറിട്ട പൂരക്കാഴ്ച ഒരുക്കി. രണ്ടു മാസത്തെ വാദ്യ പരിശീലന സമാപനമാണ് കുരുന്നു വാദ്യകലാകാരന്മാര്‍ വാദ്യ വിസ്മയത്തിലൂടെ അവിസ്മരണീയമാക്കിയത്. 36 പേര്‍ ചേര്‍ന്ന മെഗാ ഇരട്ടത്തായമ്പകയും 34 പേര്‍ അണിനിരന്ന പഞ്ചാരിമേളവും വാദ്യപ്രേമികളില്‍ ഹരം പകര്‍ന്നു. ശ്രദ്ധേയമായ കലാപ്രകടനമാണ് കുട്ടികള്‍ കാഴ്ചവെച്ചതെന്ന് മുഖ്യ പരിശീലകന്‍ മുളയങ്കാവ് അരവിന്ദാക്ഷന്‍ പറഞ്ഞു. മുളയങ്കാവ് ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി അണ്ടലാടി മനക്കല്‍ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം ദേവസ്വം ഓഫിസര്‍ ഈശ്വരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മിറ്റി അംഗം വി.കെ.പി. വിജയനുണ്ണി സമ്മാന വിതരണം നിര്‍വഹിച്ചു. ടി.പി. കൃഷ്ണന്‍, ഞായത്ത് ബാലന്‍, ചന്ദ്രശേഖര വാരിയര്‍, ടി. മോഹന്‍ദാസ്, ബാലഗംഗാധരന്‍, ഷണ്‍മുഖന്‍, മുളയങ്കാവ് അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.