ആലത്തൂര്‍: കാവശ്ശേരിയില്‍ തിങ്കളാഴ്ച രാത്രി നടന്ന ആസിഡ് ആക്രമണ കേസില്‍ പൊള്ളലേറ്റ് ചികിത്സയിലുളള സ്ത്രീയുടെ ഭര്‍ത്താവടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ആലത്തൂര്‍ ഇരട്ടക്കുളം നെല്ലിയാംകുന്നം സ്വദേശി ശക്തന്‍ (44), പുതുക്കോട് ശാന്തി ഭവനില്‍ റിട്ട. നേവി ഉദ്യോഗസ്ഥന്‍ ശേഖരന്‍ (72) എന്നിവരെയാണ് ഡിവൈ.എസ്.പി സി.കെ. രാമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ശക്തന്‍െറ ഭാര്യ ഷൈനി (38), മകള്‍ ശില്‍പ (13) എന്നിവര്‍ക്കാണ് ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റത്. ഇവര്‍ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൈനി നാലര വര്‍ഷമായി പുതുക്കോടുള്ള ശേഖരന്‍െറ വീട്ടില്‍ വീട്ടുജോലി ചെയ്ത് വരികയാണ്. ആശാ വര്‍ക്കറായും ജോലി നോക്കുന്നുണ്ട്. ശേഖരന്‍െറ വീട്ടുവളപ്പിനോട് ചേര്‍ന്ന സ്ഥലം കോയമ്പത്തൂര്‍ സ്വദേശിനിക്ക് വിറ്റിരുന്നു. അവര്‍ ഇവിടെ നിര്‍മിക്കുന്ന വീടിന്‍െറ കരാറുകാരന്‍ മധുസൂദനന്‍ ഷൈനിയുമായി അടുത്തു. ഇതോടെ ഷൈനിയും ശക്തനും തമ്മില്‍ തെറ്റി. തുടര്‍ന്ന് മധുസൂദനന്‍ കാവശ്ശേരിയില്‍ ഷൈനിക്ക് താമസിക്കാന്‍ മൂന്നാഴ്ച മുമ്പ് വീട് വാടകക്കെടുത്തുകൊടുത്തിരുന്നു. ഈ വിരോധം വെച്ച് ഭര്‍ത്താവ് ശക്തനും ശേഖരനും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഷൈനിക്ക് നേരെ ആസിഡ് ബോംബെറിയുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസില്‍ നല്‍കിയ മൊഴി. സി.ഐ ആര്‍. റാഫി, എസ്.ഐ എ. പ്രതാപ്, സി.പി.ഒമാരായ കൃഷ്ണദാസ്, സുനില്‍, ഫൗജത്, ജമീല, അരുഞ്ജലി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചും മറ്റുമുള്ള അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.