റവന്യൂ വകുപ്പ് നിര്‍ത്തിവെപ്പിച്ച പാടം നികത്തല്‍ വീണ്ടും തകൃതി

കൊല്ലങ്കോട്: റവന്യൂ വകുപ്പ് നിര്‍ത്തിവെപ്പിച്ച പാടം നികത്തല്‍ വീണ്ടും തകൃതിയായി. കൊല്ലങ്കോട് ഒന്ന് വില്ളേജ് ഓഫിസിന് 200 മീറ്റര്‍ മാത്രം അകലെയുള്ള ഇരുപൂവല്‍ നെല്‍പാടങ്ങളാണ് പ്ളോട്ടുകളാക്കാനുള്ള ശ്രമം നടക്കുന്നത്. രണ്ടുമാസം മുമ്പ് വില്ളേജ് ഓഫിസര്‍, കൃഷി ഓഫിസര്‍ എന്നിവര്‍ സംയുക്തമായി സ്ഥലം സന്ദര്‍ശിച്ച് ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ തുടര്‍നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ 2.5 ഏക്കര്‍ നെല്‍പാടം നികത്താന്‍ തുടങ്ങിയത്. വടവന്നൂര്‍, പട്ടതലച്ചി, ഊട്ടറ, വട്ടയാര്‍, പയ്യല്ലൂര്‍, വട്ടേക്കാട്, നണ്ടന്‍കിഴായ, മാഞ്ചിറ, ആട്ടയാമ്പതി, വലീയചള്ള, കരിങ്കുളം, പനങ്ങാട്ടിരി, പല്ലാവൂര്‍ എന്നീ പ്രദേശങ്ങളിലും തെരഞ്ഞടുപ്പിന്‍െറ മറവില്‍ നെല്‍പാടങ്ങളും കുളങ്ങളും മണ്ണിട്ടു നികത്തിയിട്ടുണ്ട്. നികത്തിയ തണ്ണീര്‍തടങ്ങളെ പൂര്‍വ സ്ഥിതിയിലാക്കാനുള്ള നടപടി റവന്യൂ-കൃഷിവകുപ്പുകള്‍ സ്വീകരിക്കാത്തതാണ് റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് സഹായകമാകുന്നത്. നികത്തിയ പാടങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കി രണ്ടുമാസം കഴിഞ്ഞാല്‍ ആര്‍.ഡി.ഒ ഓഫിസിലത്തെി നികത്തലിന് നിയമസാധുത വാങ്ങിയെടുക്കുകയും നടപടി മരവിപ്പിക്കുകയുമാണ് ചെയ്യുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഇതില്‍ സഹകരിക്കുന്നതിനാല്‍ പ്രാരംഭനടപടി പ്രഹസനമാകുകയാണ്. കൊല്ലങ്കോട് ഒന്ന് വില്ളേജ് ഓഫിസിന് സമീപത്തുള്ള കോട്ടപാടത്ത് മണ്ണിട്ട് പ്ളോട്ടുകളാക്കുന്ന നെല്‍പാടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.