മുതലമട: മുതലമടയില്‍ പുതിയ ക്രഷറിനുള്ള അപേക്ഷ ലഭിച്ചതിനെതുടര്‍ന്ന് പ്രദേശം പരിശോധിക്കാനും തദേശവാസികളുടെ അഭിപ്രായമറിയാനും എ.ഡി.എം ഡോ. അരുണും സംഘവും മൂച്ചങ്കുണ്ടിലത്തെി. വെങ്ങുനാട് ഗ്രാനൈറ്റ്സ് ആന്‍ഡ് സാന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആനകട്ടിമേടില്‍ ആരംഭിക്കുന്ന ക്രഷറിനാണ് സ്ഫോടക വസ്തു ലൈസന്‍സിന് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ക്രഷറുകള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എ.ഡി.എമ്മും സംഘവും മുതലമടയിലത്തെിയത്. മൂച്ചങ്കുണ്ടിലെ ഫൈവ് സ്റ്റാര്‍ ക്രഷര്‍ അടച്ചുപൂട്ടാനായി നാട്ടുകാര്‍ ഒരുവര്‍ഷത്തിലധികം നീണ്ട സമരം നടത്തിയിരുന്നു. മുതലമടയില്‍ പുതിയ ക്രഷറിന് അനുവാദം നല്‍കില്ളെന്ന് പഞ്ചായത്ത് തീരുമാനം എടുത്തിട്ടുള്ളതിനാല്‍ ആനകട്ടിമേട്ടില്‍ തുടങ്ങാനിരിക്കുന്ന ക്രഷറിന് അനുവാദം നല്‍കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിരവധി വീടുകളും കോളനികളും സ്ഥിതിചെയ്യുന്ന പ്രദേശത്ത് ക്രഷര്‍ വരുന്നതോടെ സൈ്വര്യം നഷ്ടമാവുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. മുതലമട പഞ്ചായത്ത് ഓഫിസിലത്തെിയ എ.ഡി.എമ്മും സംഘവും സെക്രട്ടറി ചെന്താമരാക്ഷനുമായി ചര്‍ച്ച നടത്തി. ക്രഷര്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡിലെ ജനങ്ങള്‍ ഗ്രാമസഭയില്‍ പുതിയ ക്രഷറിന് അനുവാദം നല്‍കരുതെന്നാവശ്യപ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. പുതിയ ക്രഷറുകള്‍ക്ക് അനുവാദം നല്‍കരുതെന്നും പഴയത് പുതുക്കി നല്‍കരുതെന്നും പഞ്ചായത്ത് ബോര്‍ഡ് യോഗം തീരുമാനമെടുത്തിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. ജനഹിതം അറിഞ്ഞതിനുശേഷം മാത്രമേ തീരുമാനം ഉണ്ടാകുകയുള്ളൂവെന്നും ഇതനുതരിച്ച് പ്രദേശവാസികളുടെ പരാതി വിശദമായി കേള്‍ക്കാന്‍ ഹിയറിങ് നടത്തുമെന്നും എ.ഡി.എം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.