പുതിയ ജനപ്രതിനിധികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ജില്ല

പാലക്കാട്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയേറെയാണ്. വികസനത്തില്‍ പിന്നാക്കമായ ജില്ല പുതിയ സര്‍ക്കാറില്‍നിന്നും എം.എല്‍.എമാരില്‍നിന്നും ഏറെ വികസനം കൊതിക്കുന്നുണ്ട്. നിരവധി വികസന പദ്ധതികള്‍ ജില്ലയില്‍ പലേടത്തും അനക്കമറ്റ് കിടക്കുന്നുണ്ട്. ഇവക്ക് പുതുജീവന്‍ വെപ്പിച്ച് ഉണര്‍വ് നല്‍കാനാണ് ജനപ്രതിനിധികള്‍ ശ്രദ്ധയൂന്നേണ്ടത്. പ്രചാരണ വേളയില്‍ ഇവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് ജനം പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് എം.എല്‍.എമാരില്‍നിന്നും ഉണ്ടാവേണ്ടത്. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യസംസ്കാരം തുടങ്ങിയ മേഖലകളില്‍ ജില്ലക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. ഗതാഗതരംഗത്തും കൃഷി, വ്യവസായ വികസനത്തിനും വളരെയധികം ചെയ്യാനുണ്ട്. ഈരംഗത്തെല്ലാം ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിന്‍െറ ശോച്യാവസ്ഥ പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ മൈതാനം നവീകരിക്കേണ്ടതുണ്ട്. പാതിവഴിയില്‍ നിലച്ച ഇന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തീകരിക്കണമെന്നും കായികപ്രേമികള്‍ അഭിലഷിക്കുന്നു. പാലക്കാട് നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വിപുല പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാണ്. മെഡിക്കല്‍ കോളജ് ആശുപത്രി യാഥാര്‍ഥ്യമാക്കുകയും സ്ഥാപനത്തിന്‍െറ നിയന്ത്രണം സംബന്ധിച്ച് അനിശ്ചിതത്വം ഒഴിവാക്കുകയും ചെയ്യേണ്ടത് പുതിയ സര്‍ക്കാറാണ്. അനധികൃതനിയമനം സംബന്ധിച്ച് പരാതികള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.