ഒറ്റപ്പാലം: സ്വകാര്യ വാഹനങ്ങള്‍ ഒറ്റപ്പാലം നഗരത്തില്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ ഉടമകള്‍ വട്ടം കറങ്ങുന്നു. പാര്‍ക്കിങ് നിരോധിച്ചുകൊണ്ടുള്ള പൊലീസിന്‍െറ മുന്നറിയിപ്പു ബോര്‍ഡുകളും നിരീക്ഷണവും കര്‍ശനമാക്കുമ്പോഴും നഗരത്തില്‍ അത്യാവശ്യങ്ങള്‍ക്കത്തെുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്കാവുന്നില്ല. പി.ഡബ്ള്യു.ഡി അധികൃതരും പൊലീസും ചേര്‍ന്ന് പാര്‍ക്കിങ്ങിനുള്ള സ്ഥലം കണ്ടത്തെണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ നിര്‍ദേശമുണ്ടായി വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും നടപടിയുണ്ടായില്ല. ഇടുങ്ങിയ കവലകളും വീതി കുറഞ്ഞ റോഡും വാഹന വ്യൂഹത്തെ അടിക്കടി ഗതാഗതക്കുരുക്കിലാക്കുന്നു. പെരുകുന്ന ഓട്ടോറിക്ഷകളുടെ റോഡരികിലെ പാര്‍ക്കിങ്ങും പരിമിതമായ നഗരപാതയുടെ വില്ലനാണ്. കടകള്‍ക്കു മുന്നില്‍ സാധനം വാങ്ങാന്‍ വാഹനം നിര്‍ത്തിയിടുന്നവരെ പൊലീസ് പീഡിപ്പിക്കുകയാണെന്നാരോപിച്ച് വ്യാപാരികള്‍ രംഗത്തുവന്ന സംഭവവുമുണ്ടായി. പുതിയ ബസ്സ്റ്റാന്‍ഡ് പൂര്‍ത്തിയാകുന്നതോടെ പഴയ ബസ്സ്റ്റാന്‍ഡ് പരിസരം സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഭാഗികമായെങ്കിലും അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍, നിര്‍മാണം തുടങ്ങി പതിറ്റാണ്ട് പിന്നിട്ടിട്ടും ലക്ഷ്യത്തിലത്തൊത്ത ബസ്സ്റ്റാന്‍ഡ് നിര്‍മാണം എന്നു പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ക്കും തിട്ടമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.