പറയന്‍മാട് വനത്തില്‍ തമ്പടിച്ച ആനകള്‍ ഭീതി വിതക്കുന്നു

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ പ്രദേശത്ത് കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. രാത്രി കൂട്ടമായി എത്തിയ ആനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും എത്തിയതോടെ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചളവ താണിക്കുന്ന്, മലയിടിഞ്ഞി പ്രദേശങ്ങളിലാണ് കാട്ടാനകള്‍ താണ്ഡവമാടിയത്. പാലക്കാട്-മലപ്പുറം ജില്ലാ അതിര്‍ത്തി പ്രദേശത്തുള്ള പറയന്‍മാട് വനത്തില്‍ നിന്നാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് രാത്രി സമയങ്ങളില്‍ ആനകളത്തെുന്നത്. സൈലന്‍റ്വാലി ബഫര്‍ സോണിനോട് ചേര്‍ന്ന് കിടക്കുന്ന പറയന്‍മാട് വനമേഖലയുടെ മൂന്ന് ഭാഗവും ജനവാസകേന്ദ്രങ്ങളാണ്. മലപ്പുറം ജില്ലയിലെ മൂന്നാടി, മൈലാടിക്കുന്ന് ഭാഗം പാലക്കാട് ജില്ലയിലെ ചളവ താണിക്കുന്ന്, മലയിടിഞ്ഞി തുടങ്ങിയ പ്രദേശങ്ങളാണ് എല്ലാ കാലത്തും കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളത്. രണ്ട് വര്‍ഷം മുമ്പ് ഈ വനമേഖലയില്‍ നിന്നും വനം വകുപ്പ് അനകളെ കാട്ടിലേക്ക് തിരിച്ച് കയറ്റിയിരുന്നെങ്കിലും സൈലന്‍റ്വാലി വനത്തില്‍ നിന്നും ഓലപ്പാറ-കരുവാരകുണ്ട് റോഡ് മുറിച്ച് കടന്ന് വീണ്ടും ഇവിടെ എത്തിയിരിക്കുകയാണ്. ആനകളത്തെുന്ന പ്രധാന വനമേഖലയോട് ചേര്‍ന്ന് സോളാര്‍ വൈദ്യുതി വേലിയോ കിടങ്ങോ മറ്റ് പ്രതിരോധ മാര്‍ഗങ്ങളോ സ്വീകരിച്ചിട്ടില്ല. ആനശല്ല്യം കാരണം കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ കഴിയാത്തവിധത്തിലായിട്ടുണ്ട്. താണിക്കുന്നിലും മലയിടിഞ്ഞിയിലും തിങ്കളാഴ്ച രാത്രി എട്ടിന് പോലും ജനവാസകേന്ദ്രത്തില്‍ ആനയെ കണ്ടവരുണ്ട്. കൊഴിഞ്ഞുപോക്കില്‍ കൃഷ്ണന്‍, കറുപ്പന്‍, നാരായണന്‍, അരിമ്പ്രതൊടിയില്‍ സത്യനാഥന്‍, ബാലന്‍, ജനാര്‍ദനന്‍, കൊടക്കാടന്‍ റഫീഖ് എന്നിവരുടെ വാഴ, റബര്‍, തെങ്ങ്, കവുങ്ങ് എന്നീ വിളകളാണ് നശിപ്പിച്ചത്. പറയന്‍മാട് മേഖലയില്‍ തമ്പടിച്ചിട്ടുള്ള ഇവ വീണ്ടുമത്തൊനുള്ള സാധ്യത ഏറെയാണ്. ഈ വനത്തില്‍നിന്നും ആനകളെ തുരത്താനുള്ള മാര്‍ഗം സ്വീകരിക്കമെന്നും മഴക്കാലത്തോടെ രൂക്ഷമാവുന്ന ആന ശല്യത്തില്‍ നിന്ന് ശാശ്വത പരിഹാരവുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.