പാലക്കാട്: സ്ത്രീ വോട്ടര്‍മാര്‍ക്കും കുരുന്നുകള്‍ക്കും വെല്‍ക്കം ഡ്രിംഗും മിഠായിയും നല്‍കി സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകള്‍. തെരഞ്ഞെടുപ്പ് കമീഷന്‍െറ പുതുപരീക്ഷണങ്ങള്‍ വോട്ടര്‍മാര്‍ക്ക് കൗതുകം പകര്‍ന്നു. ജില്ലാ ഇലക്ട്രല്‍ ഓഫിസറായ കലക്ടര്‍ പി. മേരിക്കുട്ടിയുടെ പേരില്‍ നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള കാര്‍ഡില്‍ മിഠായി പിന്‍ ചെയ്താണ് സ്ത്രീ വോട്ടര്‍മാര്‍ക്ക് നല്‍കിയത്. വോട്ടിനായി എത്തുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കുമാണ് വെല്‍ക്കം ഡ്രിംഗ് നല്‍കിയത്. ഇവര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേകം ഇരിപ്പിടവും ഡോക്ടറുടെ സേവനവും വര്‍ണ ബലൂണുകൊണ്ട് അലങ്കരിച്ച ഇത്തരം പോളിങ് കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു. സഹായത്തിന് വനിത പൊലീസുമുണ്ടായിരുന്നു. വിവാഹ പന്തലുകളേക്കാള്‍ മനോഹരമായി അലങ്കരിച്ച മാതൃക പോളിങ് സ്റ്റേഷനുകളും വോട്ടര്‍മാരുടെ മനം കവര്‍ന്നു. വരിയില്‍നിന്ന് കാല്‍ കഴച്ചിരുന്ന വോട്ടര്‍മാര്‍ക്ക് മാതൃക ബൂത്തിന് മുമ്പില്‍ ഇരിപ്പിടവും കുടിവെള്ള സൗകര്യവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.