പാലക്കാട്: നഗരത്തിലെ നാലു വാര്‍ഡുകളിൽ ഇനി 24 മണിക്കൂറും വെള്ളം ലഭിക്കും. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭയിലെ 24, 25, 26, 27 വാര്‍ഡുകളിൽ പരീക്ഷണാർഥം പദ്ധതി നടപ്പാക്കുന്നത്. എല്ലാദിവസവും 24 മണിക്കൂറും ശുദ്ധജലം ഉറപ്പാക്കുന്ന പദ്ധതിയാണിത്. 12 കോടിയുടെ പദ്ധതിയിൽ അമൃതിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി ഏഴ് കോടി രൂപ കൂടി കണ്ടെത്തും. പദ്ധതി പ്രകാരം വീടുകളിൽ വാട്ടർ ടാങ്കിന്‍റെ ആവശ്യമില്ല. ശുദ്ധീകരിച്ച കുടിവെള്ളം നേരിട്ട് പൈപ്പിൽനിന്ന് എടുത്ത് ഉപയോഗിക്കാം. പഴയ കുന്നത്തൂർമേട് സൗത്ത്(24), ചിറക്കാട് (25), കേനാത്തുപറമ്പ് (26), മണപ്പുള്ളിക്കാവ് (28) എന്നീ വാർഡുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയിച്ചാൽ മറ്റു വാർഡുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് 10 നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അതില്‍ ആദ്യം പാലക്കാട് നഗരസഭയിലാണ് നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.