കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ സിനിമ താരം ഉണ്ണി മുകുന്ദനും മുൻ ഡി.ജി.പിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയും. പാലക്കാട് നിയമസഭ മണ്ഡലത്തിലേക്കാണ് ഇരുവരെയും പരിഗണിക്കുന്നതെന്നാണ് വിവരം.
ഇവരെ കൂടാതെ, സംവിധായകൻ മേജർ രവിയും പ്രശാന്ത് ശിവനും സി. കൃഷ്ണകുമാറും പ്രമീള ശശിധരനും പി.കെ. കൃഷ്ണദാസും പരിഗണനയിലുള്ള ആളുകളാണ്. പാലക്കാട് സീറ്റിൽ ബി.ജെ.പി മുതിർന്ന നേതാവായ ശോഭ സുരേന്ദ്രൻ താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് ഉണ്ണി മുകുന്ദനെയും ആർ. ശ്രീലേഖയെയും പരിഗണിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നടത്തിയ അഭിപ്രായ സർവേയിൽ ഉണ്ണി മുകുന്ദൻ, ആർ. ശ്രീലേഖ, മേജർ രവി എന്നിവരുടെ പേരുകൾക്ക് മുൻതൂക്കം ലഭിച്ചത്. മൂന്നു പേരിൽ ആരെയും മത്സരിപ്പിച്ചാൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും പ്രവർത്തകരുടെ ആത്മവിശ്വാസം വർധിക്കുമെന്നുമാണ് ബി.ജെ.പി വിലയിരുത്തൽ.
അതേസമയം, സ്ഥാനാർഥിത്വം സംബന്ധിച്ച് ഉണ്ണി മുകുന്ദൻ, ആർ. ശ്രീലേഖ, മേജർ രവി എന്നിവരുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം ഇതുവരെ ആശയവിനിമയം നടത്തിയിട്ടില്ല. എന്നാൽ, മേയർ സ്ഥാനം ലഭിക്കാത്ത സാഹചര്യത്തിൽ ആർ. ശ്രീലേഖക്ക് വട്ടിയൂർക്കാവ് സീറ്റ് നൽകുമെന്നും വാർത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.