ഷെ​വി​ൻ, ആ​ന​ന്ദ​കൃ​ഷ്ണ​ൻ, എ​ൽ​ദോ​സ്

ചിറ്റൂരിൽ വീണ്ടും സ്പിരിറ്റ് വേട്ട

ചിറ്റൂർ: ലഹരി കൂട്ടാൻ കള്ളിൽ കലർത്താൻ കൊണ്ടുവന്ന 30 ലിറ്റർ സ്പിരിറ്റും 550 ലിറ്റർ കള്ളും പിടികൂടി. നെന്മാറ കയറാടി സ്വദേശി എൽദോസ് (49), മുകുന്ദപുരം സ്വദേശികളായ ഷെവിൻ (38), ആനന്ദകൃഷ്ണൻ (28) എന്നിവരെ അറസ്റ്റ് ചെയ്തു. ചിറ്റൂർ വലിയവള്ളംപതിയിലെ തെങ്ങിൻ തോപ്പിൽ എത്തിച്ച് കലർത്താൻ ശ്രമിച്ച സ്പിരിറ്റാണ് പിടികൂടിയത്.

ബുധനാഴ്ച പുലർച്ചെ ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ചിറ്റൂർ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രഭ, സിവിൽ എക്സൈസ് ഓഫിസർമാരായ അഷ്റഫലി, അഭിലാഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Spirit hunting again in Chittoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.