വടക്കഞ്ചേരി: കണ്ണമ്പ്ര ചൂര്‍ക്കുന്ന്, കല്ളെരി പ്രദേശങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ 30ഓളം വീടുകള്‍ തകര്‍ന്നു. വന്‍ നാശനഷ്ടം ഉണ്ടായി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ചൂര്‍ക്കുന്ന് പ്രദേശത്ത് മാണി, മാണിക്യന്‍, രാമകൃഷ്ണന്‍, ഡോ. രവീന്ദ്രന്‍, മണി, സ്വാമിനാഥന്‍, മുഹമ്മദ് ഹുസൈന്‍, കല്ളെറി പ്രദേശത്ത് ഭാസ്കരന്‍, പ്രശാന്ത്, രാജന്‍, രാമകൃഷ്ണന്‍, മാധവന്‍, എന്‍. രാജന്‍, പരമന്‍, സുന്ദരന്‍, അമ്മാളുകുട്ടി, രാധാകൃഷ്ണന്‍, മുരളീധരന്‍, ഗോപി, ചുപ്പന്‍ചെട്ടിയാര്‍, പ്രഭാകരന്‍, ചന്ദ്രിക, പാഞ്ചാലി, രജിത പ്രതീഷ്, ഓമനരാജന്‍, പരമദാസ്, കുഞ്ചുണ്ണി എന്നിവരുടെ വീടുകളിലും കല്ളെരി അങ്കണവാടി, എ.വി.യു.പി സ്കൂള്‍ എന്നീ സ്ഥാപനങ്ങളിന്‍ മുകളിലും മരങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നു. ആളപായമില്ല. 15ഓളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് വൈദ്യുതി ബന്ധം നിലച്ചു. വാഴകളും മറ്റ് കൃഷികളും നശിച്ചു. മുഹമ്മദ് ഹുസൈന്‍െറ വീട്ടിലെ മരം വീണ് വീടിന് പുറമെ നിര്‍ത്തിയിട്ട കാറും ഓട്ടോയും തകര്‍ന്നു. എ.കെ. ബാലന്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.