പാലക്കാട്: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മധുര വാടിപ്പട്ടി പേട്ടെ പുതൂര്‍ സുരേഷിനെയാണ് (32) ടൗണ്‍ നോര്‍ത് സി.ഐ കെ.ആര്‍. ബിജുവും ക്രൈം സക്വാഡും മധുരൈ ജയഹിന്ദ് പുരത്തുനിന്ന് പിടികൂടിയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനിയെ പൊലീസ് മോചിപ്പിച്ച് ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കി. കഴിഞ്ഞ ഏപ്രില്‍ 23നാണ് പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് രാത്രി കടത്തി കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ ബന്ധു കൂടിയായ പ്രതിക്ക് ഭാര്യയും രണ്ട് മക്കളും മധുരയിലുണ്ട്. മധുരയിലേക്ക് പെണ്‍കുട്ടിയെ കൂട്ടി കൊണ്ടുപോയി വാടക വീടെടുത്ത് ഒളിച്ച് താമസിച്ച് വരികയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവെ പ്രതി പെണ്‍കുട്ടിയെ വീട് മാറ്റി താമസിപ്പിക്കുകയും മൊബൈല്‍ നമ്പറുകള്‍ മാറ്റി ഒളിവില്‍ കഴിയുകയായിരുന്നു. നിരവധി മൊബൈല്‍ നമ്പറുകള്‍ മാറ്റിയതായി അന്വേഷണത്തില്‍ കണ്ടത്തെി. തുടര്‍ന്ന് ടൗണ്‍ നോര്‍ത് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മധുരയില്‍ ക്യാമ്പ് ചെയ്ത് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ താമസസ്ഥലം കണ്ടത്തെി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ മാനഭംഗത്തിന് കേസെടുത്തു. എസ്.ഐ ടി.സി. മുരുകന്‍, എ.എസ്.ഐ സി.കെ. ലക്ഷ്മണന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആര്‍. കിഷോര്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്. സി.പി.ഒമാരായ കെ.എ. ഷാഫി, ഡ്രൈവര്‍ ബാബു., സൈബര്‍ സെല്ലിലെ ഷബീബ്റഹ്മാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.