റോഡില്ലാത്തതിനാല്‍ വോട്ട് ബഹിഷ്കരിക്കാന്‍ തീരുമാനം

പത്തിരിപ്പാല: റെയില്‍വേ ട്രാക്കിനും ഭാരതപുഴക്കും ഇടയില്‍ റോഡില്ലാതെ ബുദ്ധിമുട്ടുന്ന പറളി തേനൂര്‍ പുല്ളേപറമ്പ്, വട്ടപ്പള്ളം കോളനികളിലെ മുന്നൂറോളം കുടുംബാംഗങ്ങള്‍ വോട്ട് ബഹിഷ്കരിക്കാനുള്ള തീരുമാനവുമായി രംഗത്ത്. അടിപ്പാത നിര്‍മിക്കാന്‍ റെയില്‍വേ അനുമതി ലഭിച്ചിട്ടും രണ്ട് വര്‍ഷമായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കണമെങ്കില്‍ 1,87,22,199 രൂപ റെയില്‍വേക്ക് കെട്ടിവെക്കണം. മൂന്നു മാസത്തിനകം സബ്വേ നിര്‍മിച്ചു നല്‍കാമെന്നും റെയില്‍വേ 2012ല്‍ അറിയിച്ചിരുന്നു. പക്ഷേ, ഫണ്ട് എവിടെ നിന്ന് ലഭിക്കും. ഇക്കാര്യം സൂചിപ്പിച്ച് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ മുഖ്യമന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. അവസാനം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും പരാതി നല്‍കി. പക്ഷേ, നാളിതുവരെ നടപടിയൊന്നും ഉണ്ടായില്ല. കോളനിവാസികള്‍ എം.പി മുഖേന നല്‍കിയ പരാതിയെ തുടര്‍ന്നാണ് 2012ല്‍ സബ്വേ നിര്‍മാണത്തിന് റെയില്‍വേ അനുമതി നല്‍കിയത്. വട്ടപ്പള്ളം, പുല്ളേപറമ്പ് കോളനികളിലെ 500ഓളം കുടുംബാംഗങ്ങളാണ് അരനൂറ്റാണ്ടിലേറെയായി റോഡില്ലാതെ ദുരിതം അനുഭവിക്കുന്നത്. അഞ്ച് വര്‍ഷത്തിനകം സബ്വേ നിര്‍മാണം പൂര്‍ത്തിയാക്കണം. കോളനിയിലെ യാത്രക്കാര്‍ക്ക് സംസ്ഥാന പാതയിലത്തെണമെങ്കില്‍ റെയില്‍വേ ട്രാക്ക് താണ്ടി വേണം മറുകരയത്തൊന്‍. റോഡില്ലാത്തതിനാല്‍ വിവാഹ ആലോചനകള്‍ പോലും നടക്കുന്നില്ളെന്ന് വീട്ടമ്മമാര്‍ പരാതിപ്പെട്ടു. ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ ആരും തയാറാകാത്തതിനെ തുടര്‍ന്നാണ് കോളനിവാസികള്‍ വോട്ട് ബഹിഷ്കരിക്കുന്നത്. രാഷ്ട്രീയം നോക്കാതെയാണ് ഇവിടെ വോട്ട് ബഹിഷ്കരണമെന്ന് കോളനിവാസികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.