ചെര്‍പ്പുളശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കൊട്ടിക്കലാശത്തിനിടെ ചെര്‍പ്പുളശ്ശേരിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ഉച്ചയോടെ തന്നെ എല്‍.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് തമ്പടിച്ചിരുന്നു. ടൗണ്‍ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും കിഴക്കുവശത്തായി ബി.ജെ.പി-ബി.ഡി.ജെ.എസ് പ്രവര്‍ത്തകരും നിലയുറപ്പിച്ചു. വൈകീട്ട് അഞ്ചോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്തുനിന്ന് ജാഥയായത്തെി. കലാശക്കൊട്ട് കാണാന്‍ കാണികളും എത്തി. വാഹന ഗതാഗതം പൂര്‍ണമായി നിലച്ചതിനാല്‍ വഴിയാത്രക്കാരും ധാരാളമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ടൗണില്‍ നിറഞ്ഞു. വൈകീട്ട് അഞ്ചോടെ എല്‍.ഡി.എഫ്-എന്‍.ഡി.എ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊടികെട്ടിയ വടിയുമായി ഇരു വിഭാഗവും പോര്‍വിളി നടത്തുകയും കല്ളേറില്‍ കലാശിക്കുകയും ചെയ്തു. കല്ളേറില്‍ കടകളുടെ ചില്ലുകള്‍ തകരുകയും സി.ഐ വര്‍ഗീസ് അലക്സാണ്ടര്‍ ഉള്‍പ്പെടെ 20ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ പൊലീസും കേന്ദ്രസേനയും ഇടപെടുകയും ലാത്തിവീശുകയും ചെയ്തു. ചിതറിയോടിയ ജനക്കൂട്ടത്തില്‍ കൊട്ടിക്കലാശം കാണാനത്തെിയവര്‍ക്കാണ് കൂടുതല്‍ ലാത്തിയടിയേറ്റത്. ഇരുചക്ര വാഹനങ്ങളും കൊടികളും ചെരുപ്പുകളും റോഡില്‍ ചിതറിക്കിടന്നിരുന്നു. സംഘര്‍ഷ സാധ്യത മുന്‍കുട്ടി കാണുന്നതിലും നിയന്ത്രിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചതായി ആക്ഷേപമുണ്ട്. സംഘര്‍ഷത്തില്‍ കടകളുടെ ചില്ലുകള്‍ തകര്‍ന്നതില്‍ വ്യാപാരി വ്യവസായി സമിതി യൂനിറ്റ് യോഗം പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.