പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലത്തെുമ്പോള്‍ സംസ്ഥാനത്തെ ഇരുമുന്നണികളോടും ചോദ്യശരങ്ങളുമായി വി. ശശീന്ദ്രന്‍െറ കുടുംബം. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ വാളയാറിലെ മലബാര്‍ സിമന്‍റ്സ് ഫാക്ടറി മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രനും രണ്ട് മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന മുന്നണി നേതൃത്വങ്ങള്‍ മറുപടി പറയണമെന്ന ആമുഖത്തോടെയാണ് ശശീന്ദ്രന്‍െറ സഹോദരന്‍ ഡോ. വി. സനല്‍കുമാര്‍ മൂര്‍ച്ചയുള്ള ചോദ്യങ്ങളുമായി രംഗത്തുവന്നത്. ശശീന്ദ്രന്‍െറ ദുരൂഹ മരണത്തോടൊപ്പം മലബാര്‍ സിമന്‍റ്സിലെ അഴിമതിയും അന്വേഷിക്കേണ്ട കാര്യം വി.എസ്. അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന ഇടത് മന്ത്രിസഭയുടെ പരിഗണനക്ക് വന്നപ്പോള്‍ സി.പി.എം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എതിര്‍ത്തതിന്‍െറ കാരണം ജനങ്ങളോട് പറയണമെന്നാണ് പ്രധാന ആവശ്യം. വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയവരെ സംരക്ഷിക്കാന്‍ തയാറായതിന്‍െറ കാരണവും സി.പി.എം വിശദീകരിക്കണം. ശശീന്ദ്രനും കുട്ടികളും കൊല്ലപ്പെട്ടിട്ടും അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം ഇവരുടെ വസതി സന്ദര്‍ശിച്ചിട്ടില്ല. വി.എസിനെ സന്ദര്‍ശനത്തില്‍നിന്ന് വിലക്കുകയും ചെയ്തു. ഇതിന്‍െറ കാരണവും സി.പി.എം നേതൃത്വം വിശദീകരിക്കണം. മലബാര്‍ സിമന്‍റ്സിലെ സമസ്ത അഴിമതിയും സി.ബി.ഐ അന്വേഷണത്തിന് വിധേയമാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പിന്നീട് അതില്‍നിന്ന് വ്യതിചലിച്ചതിന്‍െറ കാരണം ജനത്തെ അറിയിക്കണം. ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും മലബാര്‍ സിമന്‍റ്സ് അഴിമതി അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അടങ്ങുന്ന കത്ത് സുധീരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടും ഉമ്മന്‍ ചാണ്ടി വിലകല്‍പിക്കാത്തതിന്‍െറ കാരണവും ജനം അറിയേണ്ടതുണ്ടെന്ന് ഡോ. സനല്‍കുമാര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.