ബസുകള്‍ വിവാഹ ഓട്ടത്തിന്; യാത്രക്കാര്‍ വട്ടംകറങ്ങി

പാലക്കാട്: ജില്ലയിലെ റൂട്ട് ബസുകള്‍ വിവാഹ ഓട്ടത്തിന് പോയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഉള്ള ബസുകളില്‍ തിരക്ക് മൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. പാലക്കാട്-തത്തമംഗലം-വണ്ടിത്താവളം, പാലക്കാട്-പുതുനഗരം-കൊല്ലങ്കോട്, പാലക്കാട്-ചിറ്റൂര്‍-കൊഴിഞ്ഞാമ്പാറ റൂട്ടില്‍ സര്‍വിസ് നടത്തുന്ന മുപ്പതോളം സ്വകാര്യ ബസുകളാണ് ട്രിപ് മുടക്കി വിവാഹത്തിന് പോയത്. വിവാഹ ട്രിപ് കഴിഞ്ഞതിന് ശേഷം ബസുകള്‍ റൂട്ടില്‍ ഓടിക്കാന്‍ തയാറായില്ല. വൈകീട്ട് ഏഴിന് ശേഷം മിക്ക റൂട്ടുകളിലും വിരലിലെണ്ണാവുന്ന ബസുകളാണ് ഓടിയത്. അതുകൊണ്ട് ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റ് വിദൂര പ്രദേശങ്ങളില്‍നിന്നും കുട്ടികളടക്കമുള്ളവര്‍ നഗരത്തിലത്തെി ബസ് കിട്ടാതെ വലഞ്ഞു. ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കാണ് ഏറെ യാത്രാക്ളേശം അനുഭവപ്പെട്ടത്. ഈ തക്കം ഓട്ടോറിക്ഷക്കാര്‍ പരമാവധി മുതലെടുക്കുകയും ചെയ്തു. രാത്രി സമയത്ത് തോന്നിയപോലെയാണ് ഓട്ടോ ചാര്‍ജ് ഈടാക്കിയത്. 14 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 450 മുതല്‍ 500 രൂപവരെ ഓട്ടോ ചാര്‍ജ് നല്‍കേണ്ടി വന്നു. മിക്കപ്പോഴും അവധിദിവസങ്ങളിലും ഞായറാഴ്ചകളിലും പകുതിയിലേറെ റൂട്ട് ബസുകളും രാത്രി സര്‍വിസ് നിര്‍ത്തിവെക്കുന്ന പതിവുണ്ട്. യാത്രക്കാര്‍ ഇല്ളെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍, ബസുകള്‍ കൃത്യമായി സര്‍വിസ് നടത്താത്തതാണ് കലക്ഷന്‍ കുറയാന്‍ കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.