രാജ്യത്ത് ബദല്‍ശക്തി ഉയര്‍ന്നുവരണം –ദേവഗൗഡ

പാലക്കാട്: സാമുദായിക ശക്തികള്‍ക്കും കോണ്‍ഗ്രസിനും എതിരായ ബദല്‍ രാഷ്ട്രീയം രാജ്യത്ത് ഉയര്‍ന്നുവരണമെന്ന് ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. ചിറ്റൂര്‍ മണ്ഡലം എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ നിരവധി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും നേട്ടം വട്ടപ്പൂജ്യമാണ്. രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോഴും പ്രധാനമന്ത്രി കര്‍ഷകരെക്കുറിച്ച് മിണ്ടുന്നില്ല. സാമൂഹിക സുരക്ഷയോ പിന്തുണയോ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൊടുക്കുന്നില്ല. ഇവിടത്തെ അഴിമതിക്കഥകള്‍ രാജ്യത്താകെ പാട്ടാണെന്നും ദേവഗൗഡ പറഞ്ഞു. എല്‍.ഡി.എഫ് ചിറ്റൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ ഇ.എന്‍. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജനതാദള്‍ (എസ്) ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ കുനിശേരി, സ്ഥാനാര്‍ഥി കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വി. മുരുകദാസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.