നിയന്ത്രണംവിട്ട ബസ് കനാലിലേക്ക് മറിഞ്ഞു

വണ്ടിത്താവളം: കന്നിമാരിയില്‍ നിയന്ത്രണംവിട്ട് ബസ് 24 അടി താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ നാല്‍പതോളം പേര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബംഗളൂരുവില്‍നിന്ന് അടൂരിലേക്കുള്ള റെഗുലര്‍ സര്‍വിസ് ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു അപകടം. അപകടത്തില്‍ ബസിന്‍െറ മുന്‍ഭാഗത്തെ ഗ്ളാസ് തകര്‍ത്താണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. പിന്നീട്, കനാലിന്‍െറ മുകളിലുള്ള മരത്തില്‍ കയര്‍ കെട്ടിവലിച്ച് അപകടത്തില്‍ പെട്ടവരെ മുകളിലത്തെിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പൊലീസും രക്ഷാപ്രവര്‍ത്തകരും എത്തിയിരുന്നു. കനാലിനകത്ത് ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ശ്രമകരമായിരുന്നു. റോഡിന് നടുവില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നതിനല്‍ ബസ് കനാലിന് സമീപത്തുകൂടെ വരുന്നതിനിടെയാണ് നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ തമിഴ്നാട് പല്ലടം സ്വദേശി മുത്തുകുമാര്‍ പറഞ്ഞു. പാലത്തിന് നടുവില്‍ ചെക്പോസ്റ്റിന്‍െറ ബാരിക്കേഡ് സ്ഥാപിക്കുന്നതിനെതിരെ ജനം പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.