അട്ടപ്പാടിയിലെ ഊരുകളില്‍ ഗ്ളൂക്കോസ് വിതരണം ആരംഭിച്ചു

അഗളി: കനത്ത വരള്‍ച്ച നേരിടുന്ന അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്തിലെ 192 ഊരുകളിലും അങ്കണവാടികള്‍ മുഖാന്തിരം ഗ്ളൂക്കോസ് വിതരണം നടത്താന്‍ അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളും യോഗത്തില്‍ തീരുമാനമായി. ചൂട് വര്‍ധിച്ചതിനാല്‍ ജനങ്ങളില്‍ ഉണ്ടാകുന്ന നിര്‍ജലീകരണവും വിളര്‍ച്ചയും തടയാന്‍ സര്‍ക്കാര്‍ അടിയന്തര സഹായങ്ങള്‍ നല്‍കത്തതിനാലാണ് ഇത്തരത്തില്‍ ഒരു മീറ്റിങ് അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് വിളിച്ച് ചേര്‍ത്തത്. ഇതില്‍ പൊലീസ്, ഫോറസ്റ്റ്, സാമൂഹിക നീതി വകുപ്പ് ഐ.ടി.ഡി.പി.ആരോഗ്യ വകുപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി അഗളി യൂനിറ്റ്, എന്നിവര്‍ ചേര്‍ന്ന് മേലേ ഊരിലെ അങ്കണവാടിക്ക് 10 കിലോ പഞ്ചസാര, ചെറുനാരങ്ങ ഉപ്പ് എന്നിവ നല്‍കി. ചടങ്ങ് അഗളി ഡിവൈ.എസ്.പി എ. വാഹിദ് ഉദ്ഘാടനം ചെയ്തു. അഗളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരിരേശന്‍, വൈസ് പ്രസിഡന്‍റ് ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.