പുതുനഗരം ജി.എല്‍.പി സ്കൂളിന് കെട്ടിടം: പുതിയ സ്ഥലം കണ്ടത്തെും

പുതുനഗരം: ജി.എല്‍.പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ വേറെ സ്ഥലം കണ്ടത്തൊന്‍ പി.ടി.എ ജനറല്‍ബോഡിയില്‍ തീരുമാനമായി. പുതുനഗരം റെയില്‍വേ സ്റ്റേഷന് സമീപം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് സൗജന്യമായി ലഭിച്ച 20 സെന്‍റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനമായത്. മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇത് ആരോഗ്യപ്രശ്നത്തിന് വഴിവെക്കുമെന്ന പരാതിയും ഉണ്ട്. തിങ്കളാഴ്ച രാവിലെ നടന്ന പി.ടി.എ ജനറല്‍ബോഡിയില്‍ പുതിയ കെട്ടിടം നിര്‍മിക്കേണ്ടതില്ളെന്നും പത്ത് ദിവസത്തിനകം പുതിയ സ്ഥലം കണ്ടത്തെി കെട്ടിടം നിര്‍മിക്കാന്‍ കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചു. അടുത്ത അധ്യയനവര്‍ഷത്തിന്‍െറ തുടക്കത്തില്‍ കെട്ടിടം പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. കെ. അച്യുതന്‍ എം.എല്‍.എയുടെ വികസനഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ കെട്ടിടത്തിനായി അനുവദിച്ചിരുന്നു. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബാബു, ഫിഷ് മര്‍ച്ചന്‍റ് അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ, എ.വി. ജലീല്‍, സൗമ്യ, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.