പാലക്കാട്: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളില്‍ സര്‍ഗശേഷി വികസന സാധ്യതകളെക്കുറിച്ച് ഭിന്നശേഷിയുടെ സര്‍ഗ മുദ്രകള്‍ എന്ന പേരില്‍ ഡയറ്റ് സംഘടിപ്പിച്ച സെമിനാര്‍ ചലച്ചിത്ര പിന്നണിഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ എം. സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. മനസ്സിനെ ശാന്തമാക്കാനും ടെന്‍ഷന്‍ കുറക്കാനും ദേശഭക്തി ഉണര്‍ത്താനും വിദ്യ അഭ്യസിക്കാനും ശ്രദ്ധ ലഭിക്കാനുമെല്ലാം വിവിധതരം ഗസലുകള്‍ സഹായിക്കുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഗസല്‍ ഗായിക സുനിതാ നെടുങ്ങാടി അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച ഗസല്‍ ഗീതങ്ങള്‍ സദസ്സിന് അവര്‍ പരിചയപ്പെടുത്തി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. വൈക്കം വിജയലക്ഷ്മിയുടെ പിതാവ് മുരളീധരന്‍, ഡി.പി.ഒ കെ.എന്‍. അംബിക, പ്രോജക്ട് ജില്ലാ കോഓഡിനേറ്റര്‍ പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ഡയറ്റ് ലെക്ചറര്‍ പി. നിഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. കെ. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. ‘ഭിന്നശേഷിയുടെ സര്‍ഗമുദ്രകള്‍ പ്രസക്തിയും പ്രാധാന്യവും’ എന്ന വിഷയത്തില്‍ ഡയറ്റ് സീനിയര്‍ ലെക്ചറര്‍ ഡോ. എ. രാജേന്ദ്രന്‍ പ്രഭാഷണം നടത്തി. ഡോ. ടി.എസ്. രാമചന്ദ്രന്‍ മോഡറേറ്റര്‍ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.