പാലക്കാട്: മലമ്പുഴ കടുക്കാംകുന്നത്ത് രണ്ട് സി.പി.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടത്തെിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ജില്ലയിലെ അറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘവും നിരവധി ക്രിമിനല്‍ കേസിലെ പ്രതികളും. അഞ്ചോളം കൊലപാതക ശ്രമമുള്‍പ്പെടെയുള്ള കേസിലും ഇവര്‍ പ്രതികളാണ്. ജില്ലയില്‍ ആര്‍.എസ്.എസിന്‍െറ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘം വട്ടിപ്പലിശക്കാര്‍ക്ക് പണം വാങ്ങിക്കൊടുക്കുന്ന ജോലിയും ഏറ്റെടുത്ത് നടത്തിയാണ് ഉപജീവനം. മലമ്പുഴയിലെ സി.പി.എം പ്രവര്‍ത്തകരായ ഗോപാലകൃഷ്ണന്‍, രവീന്ദ്രന്‍ എന്നിവരെ 2007 ഒക്ടോബര്‍ 29നാണ് ഏഴംഗ സംഘം കൊലപ്പെടുത്തിയത്. നാട്ടിലെ സമാധാനം തകര്‍ക്കുകയും അതുവഴി സി.പി.എമ്മിന്‍െറ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ഇതില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടുപേരെ കോടതി വെറുതെവിട്ടു. പ്രതികളെ തിങ്കളാഴ്ച രാവിലെ പാലക്കാട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കോടതി വളപ്പിലത്തെിയിരുന്നു. കേസ് പരിഗണിച്ചശേഷം പ്രതികളെ പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ ഇവരുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ചാനല്‍ പ്രവര്‍ത്തകരെ ആര്‍.എസ്.എസ് സംഘം തടഞ്ഞു. കൈരളി ചാനല്‍ കാമറാമാന്‍ മഹേഷ് പാലക്കാട്, മനോരമ ന്യൂസ് ചാനല്‍ കാമറാമാന്‍ രാജേഷ് എന്നിവരെ കൈയേറ്റം ചെയ്തു. മഹേഷിന്‍െറ കാമറ പിടിച്ചുവാങ്ങാനും ശ്രമം നടന്നു. പൊലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. ഒരു സംഘര്‍ഷത്തിലും ഉള്‍പ്പെടാത്തവരാണ് കൊല്ലപ്പെട്ട ഗോപാലകൃഷ്ണനും രവീന്ദ്രനും. മലമ്പുഴ മില്‍മ കാലിത്തീറ്റക്കമ്പനിയിലെ ചുമട്ട് തൊഴിലാളികളായിരുന്ന ഇവര്‍ പകല്‍ മുഴുവന്‍ ജോലിചെയ്ത് വൈകീട്ട് സുഹൃത്തിന്‍െറ കല്യാണത്തിന് പോയി തിരിച്ചുവരുമ്പോഴാണ് കടുക്കാംകുന്ന് നിലംപതി പാലത്തിനുസമീപം പതിയിരുന്ന് ആര്‍.എസ്.എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ ഈ ശബ്ദത്തിന്‍െറ മറവിലാണ് അക്രമം നടത്തിയത്. ഗോപാലകൃഷ്ണന് ഭാര്യയും രണ്ട് പെണ്‍മക്കളുമാണ്. രവീന്ദ്രന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ്. കാലിത്തീറ്റക്കമ്പനിയില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു ഇവരുടെ കുടുംബം പുലര്‍ന്നിരുന്നത്. വെട്ടേറ്റ ഗോപാലകൃഷ്ണന്‍ അന്ന് രാത്രി ജില്ലാ ആശുപത്രിയിലും രവീന്ദ്രന്‍ അടുത്തദിവസം കോയമ്പത്തൂര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.