പാലക്കാട്: മലമ്പുഴ ഡാമിനകത്തെ എട്ട് തുരുത്തുകളില്‍ അനധികൃതമായി മരങ്ങള്‍ മുറിച്ചുകൊണ്ടിരിക്കുമ്പോഴും ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതൊന്നും അറിഞ്ഞിട്ടില്ളെന്ന മട്ടിലാണ്. ചില ഉദ്യോഗസ്ഥര്‍ മരം വെട്ട് ലോബിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ഒരു മാസമായി തുരുത്തിലെ മരങ്ങള്‍ മുറിച്ച് നീക്കുന്നുണ്ട്. സാമൂഹിക വനവത്കരണ വിഭാഗം വര്‍ഷങ്ങള്‍ക്ക് മുമ്പ് വെച്ചുപിടിപ്പിച്ച അക്കേഷ്യ മരങ്ങളാണ് മുറിച്ചത്. ഇപ്പോള്‍ ഇരുമ്പുപൂളക്കാട് തുരുത്തില്‍നിന്ന് പുല്ലമരുത്, ഈട്ടി മരങ്ങളും മുറിക്കുന്നുണ്ട്. ഓടണിക്കാവ്, ആനമുക്ക്, ഇടച്ചില്‍, പലയാട്, ചെമ്മോട്, ആണിക്കാട് എന്നീ തുരുത്തുകളിലുള്ള മരങ്ങളും മുറിച്ച് നീക്കിയിട്ടുണ്ട്. പകല്‍ സമയത്ത് മരം മുറിച്ച് രാത്രിയാണ് കടത്തുന്നത്. ജലസേചന വകുപ്പാണ് മരം മുറിക്കുന്നത് പരിശോധിക്കേണ്ടത്. അവര്‍ക്ക് ഇക്കാര്യങ്ങളൊന്നും നോക്കാന്‍ സമയമില്ളെന്ന നിലപാടിലാണ്. അഞ്ഞൂറോളം മരങ്ങള്‍ ഇതുവരെയായി മുറിച്ച് കടത്തി. വനംവകുപ്പിന്‍െറ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം 102 അക്കേഷ്യയുടെ പാഴ്മരങ്ങള്‍ മുറിക്കാനാണ് അനുവാദം നല്‍കിയിട്ടുള്ളത്. ഇതിന്‍െറ മറവിലാണ് ഇത്രയധികം മരങ്ങള്‍ മുറിച്ചുകൊണ്ടിരിക്കുന്നത്. തുരുത്തുകളിലെ മണ്ണൊലിപ്പ് തടയുന്നതിന്‍െറ ഭാഗമായാണ് സോഷ്യല്‍ ഫോറസ്ട്രി അക്കേഷ്യയും പലജാതി മരങ്ങളും നട്ടത്. ഇപ്പോള്‍ ഈ മരങ്ങള്‍ മുറിച്ച് നീക്കിയതോടെ മഴക്കാലത്ത് മണ്ണൊലിപ്പ് കൂടാന്‍ സാധ്യതയുണ്ട്. ഇത് മലമ്പുഴ ഡാമിന് തന്നെ ഭീഷണിയാവാന്‍ ഇടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.