പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വിമതരായി മത്സരിച്ചതിന് അച്ചടക്ക നടപടിക്ക് വിധേയരായ നേതാക്കളെ മുസ്ലിം ലീഗ് തിരിച്ചെടുത്തു. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് വിമത നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. പാലക്കാട് നഗരസഭയിലെ 31ാം വാര്‍ഡില്‍ ലീഗ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച് വിജയിച്ച സെയ്തലവി പൂളക്കാട്, അലനല്ലൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിമതനായി മത്സരിച്ച അഡ്വ. നാസര്‍ കൊമ്പത്ത്, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച കല്ലടി ബക്കര്‍ തുടങ്ങിയവരെയാണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. അച്ചടക്ക നടപടിയെടുക്കുമ്പോള്‍ വഹിച്ചിരുന്ന മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ്, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി പദവികള്‍ സെയ്തലവി പൂളക്കാടിന് തിരിച്ചുനല്‍കി. കല്ലടി ബക്കറിന് ജില്ലാ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി. ഇദ്ദേഹം നേരത്തേ വഹിച്ച എസ്.ടി.യു സംസ്ഥാന സെക്രട്ടറി പദവിയിലും തുടരും. അഡ്വ. നാസര്‍ കൊമ്പത്തിനെ മുസ്ലിംലീഗ് മണ്ണാര്‍ക്കാട് മണ്ഡലം ജന. സെക്രട്ടറിയാക്കി. നിലവിലുള്ള മണ്ഡലം സെക്രട്ടറി അഡ്വ. സിദ്ദീഖിനെ ജില്ലാ സെക്രട്ടറിയായി നിയമിച്ചു. അതേസമയം, പാര്‍ട്ടി വിമതരെ തിരിച്ചെടുക്കുകയും ഉയര്‍ന്ന പദവികളില്‍ നിയമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പാലക്കാട് ടൗണില്‍ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.