പാലക്കാട്: നാടും നഗരവും ചൂടേറ്റ് പൊള്ളുമ്പോള്‍ സൂര്യാതപം, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും മുന്‍ കരുതല്‍ വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത അറിയിച്ചു. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതുകൊണ്ട് മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും നിരവധി രോഗങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. കൃഷി, തൊഴിലുറപ്പ്, നിര്‍മാണ ജോലികള്‍ ചെയ്യുന്നവരുടെ ജോലി സമയം സര്‍ക്കാര്‍ ക്രമീകരിച്ചെങ്കിലും സൂര്യാതപം ഏല്‍ക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇതിന് ജനങ്ങള്‍ സ്വയം ശ്രദ്ധിക്കണം. അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയരുന്നതുമൂലം ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുന്നതിനെ തുടര്‍ന്ന് സംഭവിക്കുന്നതാണ് സൂര്യാതപം. വലിയതോതിലുള്ള സൂര്യാതപങ്ങള്‍ ജില്ലയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എന്നാല്‍, സൂര്യാതപം സംഭവിക്കാതെ ജനങ്ങള്‍ കരുതലെടുക്കണമെന്ന് അവര്‍ പറഞ്ഞു. കൂടുതല്‍ സമയം തുറസ്സായ സ്ഥലങ്ങളില്‍ പണിയെടുക്കുമ്പോഴാണ് ഇതിനുള്ള സാധ്യതയുണ്ടാകുന്നത്. വളരെ ഉയര്‍ന്ന ശരീരതാപത്തെ തുടര്‍ന്ന് ശരീരം ചൂടായി വറ്റിവരണ്ട് നാഡിയിടിപ്പ് വേഗതയിലാവും. തുടര്‍ന്ന് ശക്തിയായ തലവേദനയും തലകറക്കവും സംഭവിക്കാം. രോഗി അബോധാവസ്ഥയിലത്തെുന്നതിനും സാധ്യതയുണ്ട്. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നതുമൂലം ശരീരം വിയര്‍ത്ത് ജലവും ലവണവും നഷ്ടപ്പെടുന്ന അവസ്ഥയാണ് പേശീവലിവ്. ഇത് സാധാരണ ചൂട് കൂടുമ്പോള്‍ കണ്ടുവരുന്നതാണ്. കൈകാലുകളെയും ഉദരപേശികളെയുമാണ് പേശീവലിവ് കൂടുതലായി ബാധിക്കുന്നത്. വെയിലേല്‍ക്കാതെ തണുപ്പുള്ള സ്ഥലത്തേക്കു മാറിനില്‍ക്കുക, ഉപ്പിട്ട കഞ്ഞി-നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കുക, ഇവ പേശീവലിവിന് ആശ്വാസമേകും. ചൂട് കൂടുന്നതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന മറ്റൊരു ലക്ഷണമാണ് തിണര്‍പ്പ്. അമിത വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് അഥവാ ശരീര തിണര്‍പ്പ് എന്നു പറയുന്നത്. ശരീരത്തിലെ ഗുഹ്യഭാഗങ്ങളെയാണ് ഇത് ഏറെ ബാധിക്കുന്നത്. തിണര്‍പ്പുള്ള ഭാഗങ്ങള്‍ ഉണങ്ങിയ അവസ്ഥയില്‍ സൂക്ഷിക്കുന്നത് തിണര്‍പ്പ് കുറയാന്‍ സഹായിക്കുമെന്നും മെഡിക്കല്‍ കുറിപ്പില്‍ പറയുന്നു. ചൂടിനെ പ്രതിരോധിക്കാന്‍ തിളപ്പിച്ചാറ്റിയ ജലം അധികമായി ഉപയോഗിക്കണമെന്നും തണലില്‍ വിശ്രമിക്കണമെന്നും പകര്‍ച്ചവ്യാധികളെ സൂക്ഷിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മുന്നറിയിപ്പു നല്‍കി. "ജില്ലയെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണം' പാലക്കാട്: ജില്ലയെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് വായ്പാ തിരിച്ചടവിന് ഇളവ് നല്‍കുകയും വിളനാശത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്നും ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്‍റ് എസ്. ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. എം.കെ. പ്രദീപ്കുമാര്‍, എം.സി. ഗംഗാധരന്‍, പി.കെ. മാത്യു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജി. വിജയകുമാര്‍ സ്വാഗതവും ഡോ. ജയന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എസ്. സുനില്‍കുമാര്‍ (പ്രസി), പി. വിജയകുമാര്‍, ഡോ. ജയന്‍ (വൈസ് പ്രസി), സി. മുകുന്ദകുമാര്‍ (ജില്ലാ സെക്ര), ജി. വിജയകുമാര്‍, റജീന ജോര്‍ജ് (ജോ. സെക്ര), ഡോ.ഷെര്‍മിള (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.