എ സോണ്‍: മുന്നില്‍ വിക്ടോറിയ തന്നെ

പാലക്കാട്: ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ ആദ്യ പരീക്ഷക്ക് ശേഷം വെള്ളിയാഴ്ച വൈകീട്ടോടെ എ സോണ്‍ കലാമത്സരങ്ങള്‍ പുനഃരാരംഭിച്ചു. വേദി ഒന്നില്‍ നാടോടി നൃത്തങ്ങളും രണ്ടില്‍ മലയാള നാടകവുമാണ് ആരംഭിച്ചത്. 75 മത്സരങ്ങളുടെ ഫലമറിഞ്ഞപ്പോള്‍ ഗവ. വിക്ടോറിയ കോളജ് 217 പോയന്‍േറാടെ ഒന്നാം സ്ഥാനത്താണ്. 153 പോയന്‍റുമായി എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജ് അകത്തത്തേറ രണ്ടാം സ്ഥാനത്തും 87 പോയന്‍റുമായി മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് മൂന്നാം സ്ഥാനത്തും മേഴ്സി കോളജ് 75 പോയന്‍റുമായി നാലാം സ്ഥാനത്തും ചിറ്റൂര്‍ ഗവ. കോളജ് 69 പോയന്‍റുമായി അഞ്ചാം സ്ഥാനത്തും ഉണ്ട്. ശനിയാഴ്ച വേദി ഒന്നില്‍ തിരുവാതിരക്കളിയും വേദി രണ്ടില്‍ മാര്‍ഗം കളിയും പൂരക്കളിയും വേദി മൂന്നില്‍ കഥാപ്രസംഗവും വേദി അഞ്ചില്‍ കവിതാ പാരായണവും കാവ്യകേളിയും അക്ഷരശ്ളോകവും നടക്കും. ശനിയാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കെ.വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍ മുഖ്യാതിഥിയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.